×
login
ബിജെപി- ആര്‍എസ്എസ്‍ പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

കേസിലെ പ്രതിയായ വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒന്നാംപ്രതി ജിഷ്ണുവും സന്ദീപുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അവസരം കിട്ടിയപ്പോള്‍ ആക്രമിച്ചതാണെവ്വും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്

തിരുവല്ല : സന്ദീപിനെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ആവര്‍ത്തിച്ച്് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ബിജെപി- ആര്‍എസ്എസ് നേതൃത്വം വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം നടത്തിയാണ് സന്ദീപിനെതിരെ അക്രമണം നടത്തിയതെന്നും കോടിയേരി ആരോപിച്ചു. പോലീസ് കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കൊലപാതകമെന്ന് തന്നെയാണുള്ളത്. കേസിലെ ഒരു പ്രതി ബിജെപിക്കാരന്‍ ആണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണ്. ബാക്കിയുള്ളവരെ അവര്‍ സംഘടിപ്പിച്ചതാകുമെന്നും കോടിയേരി പറഞ്ഞു.  

സിപിഎമ്മുകാര്‍ മരിച്ചാല്‍ വ്യാജ പ്രചരണം നടത്തുന്നത് പതിവാണ്. നേരത്തെ വെഞ്ഞാറമ്മൂടില്‍ രണ്ട് സിപിഎമ്മുകാരെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയപ്പോഴും സമാനമായ രീതിയിലുള്ള വ്യാജ പ്രചരണങ്ങളുണ്ടായി. വ്യാജ പ്രചരണങ്ങളില്‍ നിന്നും ബിജെപിയും ആര്‍എസ്എസും പിന്മാറണം. സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്.  സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കും. സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് അറിയിച്ച കോടിയേരി അക്രമപാതയില്‍ നിന്നും ആര്‍എസ്എസ് പിന്തിരിയണമെന്നും കൂട്ടിച്ചേര്‍ത്തു.  

അതേസമയം കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്നായിരു്‌നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയും ആര്‍എസ്എസുമാണ് ഇതിന് പിന്നിലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. അതിനു പിന്നാലെയാണ് പോലീസിന്റെ എഫ്‌ഐആറില്‍   രാഷ്ട്രീയ വിരോധവും കൂടി കൊലപാതകത്തിനുള്ള കാരണമായി കൂട്ടിച്ചേര്‍ത്തത്.  


കേസിലെ പ്രതിയായ വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒന്നാംപ്രതി ജിഷ്ണുവും സന്ദീപുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അവസരം കിട്ടിയപ്പോള്‍ ആക്രമിച്ചതാണെവ്വും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതോടെ കേസ് വിദഗ്ധസംഘം അന്വേഷിക്കണമെന്ന് ബിജെപി ആവശ്യമുന്നയിച്ചിട്ടുണ്ട്.

 

 

 

  comment

  LATEST NEWS


  ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം: സജി ചെറിയാനെതിരെ നിയമവശങ്ങള്‍ പരിശോധിച്ച് സിപിഎം, എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റും ചേരുന്നു


  വരൂ, നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം; ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോയെന്ന് നോക്കാം; സജി ചെറിയാനെതിരെ ഹരീഷ് പേരടി


  നൂപുര്‍ ശര്‍മ്മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി നല്‍കാമെന്ന് ആഹ്വാനം;അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ രാജസ്ഥാന്‍ പോലീസിന്റെ പിടിയില്‍


  മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം


  'പൊറോട്ടയ്ക്ക് അമിത വില'; ആറ്റിങ്ങലില്‍ നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു; ഗുരുതര പരിക്ക്


  തളിയില്‍ ക്ഷേത്രത്തിലെ ആല്‍മരമുത്തശ്ശി ഓര്‍മയായി; കനത്ത മഴയിൽ ആല്‍മരം ഒരു വശത്തേക്ക്‌ചെരിഞ്ഞു, മുറിച്ചുമാറ്റിയത് അപകടം മുന്നിൽക്കണ്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.