×
login
കോവിഡ് മാനദണ്ഡങ്ങളില്‍ കാറ്റഗറി നിശ്ചയിച്ചത് സര്‍ക്കാര്‍; മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്, വി.ഡി. സതീശനെതിരെ കോടിയേരി

പൊതു സ്ഥലങ്ങളില്‍ സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതാത് ജില്ലാ കളക്ടര്‍മാരുടെ അനുമതി വാങ്ങിയാണ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ കാറ്റഗറി നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാരാണ്. പാര്‍ട്ടി അതില്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോവിഡ് വരണമെന്ന ആഗ്രഹം സിപിഎമ്മിന് ഉണ്ടാകുമോയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ഇപ്പോഴുള്ള കോവിഡ് വ്യാപനങ്ങള്‍ക്ക് കാരണം പാര്‍ട്ടി സമ്മേളനങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നത്  മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും നടന്‍ മമ്മൂട്ടിയെ പോലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്നും കോടിയേരി ചോദിച്ചു.  

പൊതു സ്ഥലങ്ങളില്‍ സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതാത് ജില്ലാ കളക്ടര്‍മാരുടെ അനുമതി വാങ്ങിയാണ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമ്മേളനം മുടങ്ങിയാല്‍ പാര്‍ട്ടിയുടെ ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കോടിയേരി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.  

സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നതിന് വേണ്ടിയാണെന്നാണ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. നൂറ് കണക്കിന് സിപിഎം നേതാക്കള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പെങ്കടുത്തശേഷം കോവിഡ് പോസിറ്റീവായിട്ടുണ്ട്. പലരും ക്വാറന്റീനില്‍ പോലും പോകാതെ രോഗവാഹകരായി മാറുന്നുവെന്നു. സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. എകെജി സെന്ററാണ് കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. പാര്‍ട്ടിക്ക് വേണ്ടി കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റുന്നത് ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരിടത്തും നടക്കില്ല. സിപിഎം അനാവശ്യ വാശി കാണിക്കുകയാണ്. എന്ത് കോവിഡ് വന്നാലും പാര്‍ട്ടി സമ്മേളനം നടത്തും എന്ന വാശിയാണ് ഇപ്പോള്‍ കാണുന്നതെന്നുമാണ് വി.ഡി. സതീശന്റെ ആരോപണം.  


 

 

 

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.