×
login
കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്‍; പ്രധാനമന്ത്രി സംഘപരിവാറുകാരന്‍; പ്രവര്‍ത്തിക്കുന്നത് നാഗ്പൂരിലെ നിര്‍ദേശം അനുസരിച്ചെന്ന് കോടിയേരി

കോഴിക്കോട് പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അമിതാധികാര ഭരണമാണ് കേന്ദ്രത്തിന്റേത്. രാജ്യത്തെ പൊലീസ് സ്‌റ്റേറ്റ് ആക്കി മാറ്റി. യുഎപിഎ കേസുകള്‍ വര്‍ദ്ധിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമര്‍ത്താന്‍ നോക്കുകയാണ്. ഫെഡറല്‍ സംവിധാനം അട്ടിമറിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നരേന്ദ്ര മോദി ആര്‍എസ്എസുകാരനാണ്. നാഗ്പൂരിലെ നിര്‍ദേശം അനുസരിച്ചാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി. 

കോഴിക്കോട് പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അമിതാധികാര ഭരണമാണ് കേന്ദ്രത്തിന്റേത്. രാജ്യത്തെ പൊലീസ് സ്‌റ്റേറ്റ് ആക്കി മാറ്റി. യുഎപിഎ കേസുകള്‍ വര്‍ദ്ധിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമര്‍ത്താന്‍ നോക്കുകയാണ്. ഫെഡറല്‍ സംവിധാനം അട്ടിമറിക്കുകയാണെന്നും കോടിയേരി പറഞ്ഞു.  


വിശ്വാസികള്‍ക്ക് എതിരാണ് സിപിഐ എം എന്ന് പ്രചരിപ്പിച്ച് മുസ്ലിം ബഹുജനങ്ങളെ പാര്‍ടിയില്‍ നിന്നകറ്റാന്‍ സംഘടിത നീക്കമാണ് സംസ്ഥാനത്ത് നടക്കുന്നത്. ലീഗിന്റെ പിന്തുണയിലാണിത്തരം നീക്കങ്ങള്‍. ജമാഅത്തെ ഇസ്ലാമിയുടെ ആശയസ്വാധീനത്തിലുള്ള പ്രചരണമാണിത്. 

 കമ്യൂണിസ്റ്റുകാര്‍ മതത്തെ അംഗീകരിക്കാത്തവര്‍ എന്ന് ഒരു  വിഭാഗം പറഞ്ഞു.    കമ്യൂണിസ്റ്റ്പാര്‍ടി മതവിശ്വാസത്തിന് എതിരല്ല. വിശ്വാസികള്‍ക്ക്   അംഗത്വംകൊടുക്കുന്നപാര്‍ടിയാണ് സിപിഐ എം . ആരാധനാലയം സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത യു കെ കുഞ്ഞിരാമന്റെ പാര്‍ടിയാണിത്. ദൂരെനിന്ന് സംശയത്തോടെ വീക്ഷിച്ചിരുന്ന  ക്രിസ്ത്യന്‍ മുസ്ലിം ജനവിഭാഗങ്ങള്‍ സിപിഐ എമ്മിനെ സ്വാഗതംചെയ്യുന്ന  സാഹചര്യമാണിന്നുള്ളതെന്നും കോടിയേരി പറഞ്ഞു.

  comment

  LATEST NEWS


  വെള്ളക്കാരന്‍ വിദ്യാര്‍ത്ഥി ഇന്ത്യന്‍ബാലന്‍റെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ; അമേരിക്കയില്‍ വംശീയാക്രമണം കൂടുന്നു


  ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


  ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.