×
login
രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടി പാര്‍ട്ടിയുടെ തീരുമാനം; ഇടുക്കിയില്‍ സിപിഐക്കും സിപിഎമ്മിനുമിടയിലുണ്ടായ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി

2019 ല്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് രവീന്ദ്രന്‍ പട്ടയം റദ്ദാക്കാന്‍ തീരുമാനിച്ചത്. പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ അതിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

തിരുവനന്തപുരം :  രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പട്ടയം നല്‍കിയ ഭൂമിയില്‍ ഇടുക്കി സിപിഎം പാര്‍ട്ടി ഓഫീസും ഉള്‍പ്പെടുന്നുണ്ട്. പട്ടയഭൂമി റദ്ദാക്കുമ്പോള്‍ പാര്‍ട്ടി ഓഫീസ് അവിടെ തന്നെ നിലനില്‍ക്കുമെന്ന് ഉടുംബന്‍ചോല എംഎല്‍എയും മുന്‍ മന്ത്രിയുമായ എം.എം. മണി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.  

2019 ല്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് രവീന്ദ്രന്‍ പട്ടയം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകള്‍ പരിഹരിക്കും. രവീന്ദ്രന്‍ പട്ടയത്തെ കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ അതിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പട്ടയം ലഭിച്ചതിന്റെ പേരില്‍ ആരേയും ഒഴിപ്പിക്കില്ല. പട്ടയം നഷ്ടപ്പെട്ടവര്‍ വീണ്ടും അപേക്ഷ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കണം. നിയമപരമായി പരിശോധനകള്‍ നടത്തിയശേഷം വീണ്ടും പട്ടയം നല്‍കുമെന്നും കോടിയേരി അറിയിച്ചു.


രവീന്ദ്രന്‍ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്തതല്ലെന്നും ഇടതു സര്‍ക്കാര്‍ നാട്ടുകാര്‍ക്ക് നല്‍കിയതാണെന്നുമാണ് എം.എം. മണി അറിയിച്ചത്. പട്ടയം കിട്ടിയവര്‍ ഈ ഉത്തരവിനെതിരെ കോടതിയില്‍പ്പോകും. പട്ടയ ഭൂമിയിലെ പാര്‍ട്ടി ഓഫീസില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധിക്കും. വിഷയത്തെ നിയമപരായും രാഷ്ട്രീയ പരമായും നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് എം.എം. മണി അറിയിച്ചത്.

 

    comment

    LATEST NEWS


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


    കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും


    തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.