×
login
'ഇനി ട്രെയിന്‍ പിടിച്ചിടുമെന്ന് ആശങ്ക വേണ്ട';റെയില്‍ യാത്രയില്‍ പുതു ചരിത്രം; കോട്ടയം ഇരട്ടപ്പാതയിലൂടെ ഇന്ന് മുതല്‍ ട്രെയിനോടും

ഞായറാഴ്ച വൈകീട്ട് ആറിന് ജോലികള്‍ പൂര്‍ത്തിയാക്കി രാത്രി എട്ടോടെ പുതിയതായി നിര്‍മിച്ച ലൈനിലൂടെ ട്രെയിന്‍ കടത്തിവിടാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. പാലക്കാട് ജങ്ഷന്‍ - തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആയിരിക്കും പുതിയ പാതയിലൂടെ ആദ്യ സര്‍വീസ് നടത്തുന്നത്.

കോട്ടയം: സംസ്ഥാനത്തിന്റെ  റെയില്‍വേ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ല് തീര്‍ത്ത് ഏറ്റുമാനൂര്‍-ചിങ്ങവനം റൂട്ടിലെ ഇരട്ടപ്പാതയിലൂടെ ഇന്ന് മുതല്‍ ട്രെയിനോടും. പതിനെട്ട് ദിവസങ്ങള്‍ നീണ്ട അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കിയാണ് പുതുപാത കമീഷനിങിന് ഒരുങ്ങുന്നത്. ഞായറാഴ്ച വൈകീട്ട് ആറിന് ജോലികള്‍ പൂര്‍ത്തിയാക്കി രാത്രി എട്ടോടെ പുതിയതായി നിര്‍മിച്ച ലൈനിലൂടെ ട്രെയിന്‍ കടത്തിവിടാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. പാലക്കാട് ജങ്ഷന്‍ - തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആയിരിക്കും പുതിയ പാതയിലൂടെ ആദ്യ സര്‍വീസ് നടത്തുന്നത്.

കായംകുളം - കോട്ടയം - എറണാകുളം പാത ഇരട്ടലൈനാക്കുന്നതിന് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷമാണ് യാത്രാദുരിതങ്ങള്‍ക്ക് അറുതി വരുത്തി ഇത് പൂര്‍ത്തിയാകുന്നത്. 2001 ലാണ് പാതയിലെ എറണാകുളം - മുളന്തുരുത്തി റീച്ചിന് നിര്‍മാണാനുമതി ലഭിച്ചത്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാറോലിക്കല്‍ ഗേറ്റിന് സമീപത്തായി പഴയ പാളവും പുതിയതും കൂട്ടിച്ചേര്‍ക്കുന്ന ജോലി ഇന്ന് വൈകിട്ടോടെ അവസാനിക്കും. ഇതോടെ ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ (സിഎഒ) അവസാനവട്ട സുരക്ഷാ പരിശോധന നടത്തും. അതിനു ശേഷം ട്രെയിന്‍ പുതിയ പാതയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കും. ഇപ്പോള്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടുന്നതിനാണ് അനുമതി


അവശേഷിച്ചിരുന്ന ഏറ്റുമാനൂര്‍-ചിങ്ങവനം (16.70 കിലോമീറ്റര്‍) റൂട്ടിലും പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ, മംഗലാപുരം മുതല്‍ തിരുവനന്തപുരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂര്‍ണമായും ഇരട്ടപ്പാതയാകും. നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തിന്റെ തെക്കുമുതല്‍ വടക്കുവരെ ഇരട്ടപ്പാത യാഥാര്‍ഥ്യമാകുന്നത് റെയില്‍വേ വികസനത്തിന് വേഗം കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ട്രെയിനുകളുടെ പ്രതീക്ഷയിലുമാണ് കേരളം.

ശനിയാഴ്ച തിരുവനന്തപുരം ഭാഗത്തേക്കുള്ള രണ്ട് മുതല്‍ ആറ് വരെയുള്ള ലൈനുകള്‍ മുട്ടമ്പലത്തുനിന്നുള്ള പ്രധാനലൈനുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് നടന്നത്. നാഗമ്പടം ഭാഗത്തുനിന്ന് കോട്ടയം യാര്‍ഡിലേക്കുള്ള ലൈനുകളുടെ കണക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. കണക്ഷന്‍ പൂര്‍ത്തിയാക്കിയ ലൈനുകളില്‍ ജെ.സി.ബി ഉപയോഗിച്ച് മെറ്റല്‍ നിറക്കുന്ന ജോലികളും നടന്നുവരികയാണ്. ഞായറാഴ്ച രാവിലെ ഇരട്ടപ്പാതയുടെ അവസാന ഘട്ട ജോലിയായ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും. 10 മണിക്കൂര്‍ നീളുന്ന ഇത് പൂര്‍ത്തിയാകുന്നതോടെ ഏറ്റുമാനൂര്‍ - ചിങ്ങവനം ഇരട്ടപ്പാത ഗതാഗതത്തിന് സജ്ജമാകും. തുടര്‍ന്ന് പുതിയ പാതയില്‍ ട്രെയിന്‍ കടത്തിവിടും. ആദ്യം ശനിയാഴ്ച തുറന്നുകൊടുക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്തദിവസങ്ങളിലും കോട്ടയം കേന്ദ്രീകരിച്ച് നിര്‍മാണജോലികള്‍ തുടരും. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ലൈനുകള്‍ സജ്ജമാക്കുന്ന ജോലികളാകും നടക്കുക. ഇത് പൂര്‍ത്തിയാകും വരെ രണ്ടു മുതല്‍ അഞ്ചുവരെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയാകും ട്രെയിന്‍ ഗതാഗതം. ജൂണ്‍ 15ന് മുമ്പ് ഈ ജോലികള്‍ പൂര്‍ത്തിയാക്കി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം സജ്ജമാക്കുമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.