×
login
മൃതദേഹവുമായി സ്‌റ്റേഷനിലെത്തിയ ഗുണ്ട സിപിഎം പ്രവര്‍ത്തകന്‍; കാപ്പയില്‍ നിന്നും രക്ഷപ്പെടുത്തിയത് ഉന്നതര്‍; ജോമോന്‍ ദല്‍ഹിവരെ എത്തിയ 'തെറിയന്‍' സഖാവ്

ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സിപിഎം പാര്‍ട്ടി പരിപാടികളില്‍ ജോമോന്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജീവമാണ്. മാത്രമല്ല സിപിഎം നേതാവ് കെ.അനില്‍കുമാര്‍ പങ്കെടുത്ത പല സമ്മേളനങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.

കോട്ടയം: ഷാന്‍ ബാബു കൊലക്കേസിലെ പ്രതി ജോമോന്‍ സിഐടിയു (citu-Centre of Indian Trade Unions) പ്രവര്‍ത്തകനാണെന്നും അതുകൊണ്ടാണ് ഉന്നതര്‍ ഇടപെട്ട് ഇയാളെ കാപ്പ ചുമത്തുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയതെന്നും ബിജെപി (BJP) ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു.  ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സിപിഎം പാര്‍ട്ടി പരിപാടികളില്‍ ജോമോന്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജീവമാണ്. മാത്രമല്ല സിപിഎം (CPIM) നേതാവ് കെ.അനില്‍കുമാര്‍ പങ്കെടുത്ത പല സമ്മേളനങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.  

കോട്ടയം റെയില്‍വേ ഗുഡ്‌സില്‍ സിഐടിയു തൊഴിലാളിയായി ഇയാള്‍ ജോലിയെടുത്തിട്ടുണ്ട്. ഷാന്‍ ബാബുവിനെ ജോമോന്‍ തട്ടിക്കൊണ്ടുപോയി എന്ന് ഷാന്റെ അമ്മയും സഹോദരിയും പോലീസിനോട് പരാതിപ്പെട്ടിട്ടും പിന്തുടരാനോ, കൃത്യമായി അന്വേഷിക്കാനോ പോലീസ് തയ്യാറായില്ല. നഗരത്തില്‍ സിപിഎം തണലില്‍ ഗുണ്ടായിസം നടത്തി വളര്‍ത്തുന്ന നേതാവാണ് ജോമോന്‍.  

കുമരകത്തെ സിപിഎം ഗുണ്ട പോലീസ് സ്‌റ്റേഷനില്‍ കയറി എസ്‌ഐയുടെ തൊപ്പി വച്ച് സെല്‍ഫിയെടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് വലിയ വിവാദമായതാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഗുണ്ടകളെ ഉപയോഗിച്ചതാണ് ജില്ലയില്‍ ഇത്തരത്തിലുള്ള അക്രമണങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്നും  കഞ്ചാവ്, മയക്കുമരുന്നു കേസുകളിലും പ്രതിയായ ജോമോന്റെ സിപിഎം ഉന്നതരുമായുള്ള ബന്ധവും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അതേസമയം, ഷാന്‍ കൊലപാതക കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ  പറഞ്ഞു. ഷാനിനെ കാണാനില്ലെന്ന് പരാതി ലഭിച്ച ഉടന്‍ തന്നെ കണ്ടെത്താനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിരുന്നു. സംഭവത്തില്‍ പോലീസിനെതിരായ വിമര്‍ശനം ശരിയല്ലെ. കേസില്‍ അഞ്ച് പ്രതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത് ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഷാനിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

കൊല്ലപ്പെട്ട ഷാന്‍ കഞ്ചാവ് കേസില്‍ പ്രതിയെന്നും പാലക്കാട് വച്ച് 30 കിലോ കഞ്ചാവ് കടത്തിയതിന് ഷാനിന്നെ  പോലീസ് പിടികൂടിയിരുന്നതായും പോലീസ് മേധാവി പറഞ്ഞു. ജോമോന്റെ സുഹൃത്തായ രണ്ടാം പ്രതി   പുല്‍ച്ചാടി ലുധീഷിനെ ഷാനിന്റെ കൂട്ടുകാരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യത്തിന് ഷാന്‍ കമന്റിട്ടതാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറയുന്നു. ഇതിനു പക തീര്‍ക്കാന്‍ ഷാനിനെകൊല്ലണമെന്ന പദ്ധതിയിട്ടാണ് സംഘം ഷാനിനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയത്.

നഗര പരിധിയിലെ മാങ്ങാനത്തെ വിജനമായ സ്ഥലത്ത് വച്ചാണ് ഷാനിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.  പ്രതി ജോമോന്‍ എതിരെ 15 കേസുകള്‍ ഉണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.  പ്രതികളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്ത് വിടാറായില്ലെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാലേ പൂര്‍ണ്ണമായ വിവരങ്ങള്‍ പുറത്തുവിടകയൊള്ളു എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സൈബര്‍ ഇടത്തില്‍ മറ്റുള്ളവരെ തെറി പറഞ്ഞ് ഭീഷണിപ്പെടുത്തുക ജോമോന്റെ സ്ഥിരം പരിപാടിയാണ്. ഇതിലും ഭയക്കാത്തവരെ കായികമായും ഗുണ്ട ആക്രമിച്ചിരുന്നു.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.