login
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണിന്‍റേതിന് പകരം പെണ്ണിന്‍റെ മൃതദേഹം ‍മാറി നൽകി; വിവരമറിഞ്ഞത് മൃതദേഹം സംസ്കരിച്ച ശേഷം

മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയതിന്‍റെ പേരില്‍ മണിക്കൂറുകള്‍ നീണ്ട ആശയക്കുഴപ്പം. പുരുഷന്‍റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് സ്ത്രീയുടെ മൃതദേഹം.

മരിച്ച സുന്ദരന്‍

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയതിന്‍റെ പേരില്‍ മണിക്കൂറുകള്‍ നീണ്ട ആശയക്കുഴപ്പം. പുരുഷന്‍റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് സ്ത്രീയുടെ മൃതദേഹം.  

കുന്നമംഗലം സ്വദേശി സുന്ദരന്‍റെ മൃതദേഹമാണ്ആണ് മാറി നൽകിയയത്. സുന്ദരന്‍റേതിന് പകരം കക്കോടി സ്വദേശിയും സ്ത്രീയുമായ കൗസുവിന്‍റെ മൃതദേഹമാണ് മാറി നൽകിയത്. മണിക്കൂറുകള്‍ക്ക് ശേഷം മൃതദേഹം മാറിപ്പോയെന്ന അബദ്ധം സ്ഥിരീകരിക്കുമ്പോഴേക്കും കൗസുവിന്‍റെ മൃതദേഹം സംസ്കരിച്ചിരുന്നു.  

കൗസുവിന്‍റെ ബന്ധുക്കൾ എത്തിയപ്പോഴാണ് അബദ്ധം പുറത്തായത്. അപ്പോഴേക്കും കൗസുവിന്‍റെ മൃതദേഹം കളരിക്കണ്ടി ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു. തെറ്റ് പറ്റിയെന്നും, സുന്ദരന്‍റെ മൃതദേഹം സ്വന്തം ചെലവിൽ തിങ്കളാഴ്ച സംസ്‌കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി. എച്ച് ഐ മാര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റുമ്പോല്‍ മാറിയതാണ് എന്നാണ് ഫോറന്‍സിക് മേധാവി ഡോ. പ്രസന്നന്‍ പറയുന്നത്.

നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മൃതദേഹങ്ങൾ മാറി നൽകിയിരുന്നു.

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.