×
login
തുടക്കം കുറിച്ചത് ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറിലൂടെ; കെഎസ്ഇബി‍ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ്

അക്കാലം മുതലാണ് കെഎസ്ഇബി കൂടിയ പലിശ നിരക്കില്‍ വന്‍തോതില്‍ കടം എടുത്തു തുടങ്ങിയതും. 2017 ല്‍ എന്‍.എസ്. പിള്ള ചെയര്‍മാനായപ്പോള്‍ കേന്ദ്ര സര്‍വീസില്‍ നിന്നു വെയ്ക്കാറുള്ള ഫിനാന്‍സ് ഡയറക്ടര്‍ സ്ഥാനത്തും പിള്ള തന്നെ തുടര്‍ന്നു. കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനായ പിള്ള 60 വയസില്‍ റിട്ടയര്‍ ആകുന്നതു വരെ നാലു വര്‍ഷക്കാലം രണ്ടു സ്ഥാനവും ഒരുമിച്ചു വഹിച്ചു.

തിരുവനന്തപുരം:കെഎസ്ഇബിയില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി നടന്ന വൈദ്യതി വാങ്ങല്‍ കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നു കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് ആവശ്യപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് കാലത്തു എം. ശിവശങ്കര്‍ ചെയര്‍മാനും എന്‍.എസ്. പിള്ള ഫിനാന്‍സ് ഡയറക്ടറും ആയിരുന്നപ്പോള്‍ ആണ് വിവാദമായ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറിന് തുടക്കം കുറിച്ചത്.

അക്കാലം മുതലാണ് കെഎസ്ഇബി കൂടിയ പലിശ നിരക്കില്‍ വന്‍തോതില്‍ കടം എടുത്തു തുടങ്ങിയതും. 2017 ല്‍ എന്‍.എസ്. പിള്ള ചെയര്‍മാനായപ്പോള്‍ കേന്ദ്ര സര്‍വീസില്‍ നിന്നു വെയ്ക്കാറുള്ള ഫിനാന്‍സ് ഡയറക്ടര്‍ സ്ഥാനത്തും പിള്ള തന്നെ തുടര്‍ന്നു. കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനായ പിള്ള 60 വയസില്‍ റിട്ടയര്‍ ആകുന്നതു വരെ നാലു വര്‍ഷക്കാലം രണ്ടു സ്ഥാനവും ഒരുമിച്ചു വഹിച്ചു.

ചില യൂണിയന്‍ നേതാക്കന്മാരുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവര്‍ത്തിച്ച ഇദ്ദേഹത്തിനു പ്രത്യുപകരമായാണ് ഇപ്പോള്‍ റിട്ടയറായതിനുശേഷവും മൂന്നു വര്‍ഷത്തേക്ക് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചതെന്നും ഓഫീസേഴ്‌സ് സംഘ് ഭാരവാഹികള്‍ ആരോപിച്ചു.

  comment

  LATEST NEWS


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.