ബസിന്റെ മുന്നിലെ വലത് ടയറിനടിയില്‍പ്പെട്ട സഫ്നയെ 10 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് നിന്നത്.
കലവൂര്‍ : റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പള്ളിക്കു സമീപം കോയിപ്പറമ്പു വീട്ടില്‍ സഫ്നാ സിയാദ് (15) ആണു മരിച്ചത്. കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ആലപ്പുഴ- മുഹമ്മ റോഡില്‍ കോമളപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടമുണ്ടായത്. വൈക്കത്തുനിന്ന് ആലപ്പുഴയ്ക്കു പോകുകയായിരുന്നു ബസ്. ട്യൂഷന്‍ സെന്ററിലേക്കു പോകാനായി സ്വകാര്യ ബസ് ഇറങ്ങി എതിര്‍വശത്തേക്കു നടക്കുന്നതിനിടെ കെഎസ്ആര്‍ടിസി വേണാട് ബസ് സ്വകാര്യ ബസിനെ മറികടന്ന് എത്തുകയായിരുന്നു.
ബസിന്റെ മുന്നിലെ വലത് ടയറിനടിയില്‍പ്പെട്ട സഫ്നയെ 10 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് നിന്നത്. സഫ്‌നയുടെ കൂട്ടുകാരി ആവണിയുടെ മുന്നില്‍വെച്ചാണ് അപകടം ഉണ്ടായത്. സഫ്ന റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് പാഞ്ഞുവരുന്നത് ആവണി കണ്ടിരുന്നു. ബസ് നിര്‍ത്താനായി ആവണി അലറിക്കരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ബസ് അതിവേഗത്തിലായിരുന്നെന്നും പെണ്‍കുട്ടി റോഡുകടന്ന് നടപ്പാതയിലേക്കു കയറിയശേഷമാണ് ഇടിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ നൗഷാദ് ഓടി രക്ഷപ്പെട്ടു. നോര്‍ത്ത് പോലീസ് പിന്നീട് ഇയാളെ പിടികൂടി. സഫ്നയുടെ പിതാവ്: സിയാദ്. മാതാവ്: സഫീല. സഹോദരന്‍: സഫീദ്. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് മണ്ണഞ്ചേരി പടിഞ്ഞാറേ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി
"കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് 2023 ലെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഗീതാ മേനോന്
നീതിന്യായ വ്യവസ്ഥയെ ബൈഡന്‍ ഭരണകൂടം ആയുധമാക്കുന്നുവെന്നു ട്രംപ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു