×
login
വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസി‍ക്ക് ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി; നടപടി ഓയില്‍ കമ്പനികളുടെ അപ്പീല്‍ ഹര്‍ജിയില്‍

റീട്ടെയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വില നല്‍കിയാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കിയിരുന്നത്.

കൊച്ചി : വിപണി വിലയ്ക്ക് ഇന്ധനം നല്‍കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ എണ്ണക്കമ്പനികള്‍ നല്‍കിയ അപ്പീലിലാണ് വിധി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കാന്‍ ഇടക്കാല ഉത്തരവിട്ടത്. എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍ ഓയില്‍ തുടങ്ങിയ കമ്പനികള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കോടതിയെ സമീപിച്ചത്.


റീട്ടെയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വില നല്‍കിയാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കിയിരുന്നത്. ഈ വില നിര്‍ണ്ണയം വിവേചന പരമാണെന്നും പൊതുതാത്പ്പര്യത്തിന് എതിരാണെന്നുമാണ് കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ഇത് അംഗീകരിച്ച കോടതി വന്‍കിട ഉപഭോക്താവ് എന്ന നിലയില്‍ കൂടിയ വിലയ്ക്ക് ഇന്ധനം വാങ്ങുന്നത് തെറ്റാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അറിയിച്ചു. എണ്ണക്കമ്പനികളുടെ വില നിര്‍ണയത്തില്‍ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാര്‍മശത്തോടെയാണ് റീട്ടയില്‍ കമ്പനികള്‍ക്ക് നല്‍കുന്ന അതേ വിലക്ക് തന്നെ കെഎസ്ആര്‍ടിസി ഡീസല്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.

    comment

    LATEST NEWS


    വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


    പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


    ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


    വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


    മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


    10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.