×
login
ഉത്സവ സീസണില്‍ 30% അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ട്; അയ്യപ്പന്മാരില്‍ നിന്നും അധിക നിരക്ക് വാങ്ങുന്നതില്‍ വിശദീകരണുമായി കെഎസ്ആര്‍ടിസി

നിലയ്ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മുതല്‍ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെ രണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. നിലക്കല്‍ മുതല്‍ പമ്പ വരെ ഒമ്പത് ഫെയര്‍ സ്റ്റേജുകളാണ് നിലവിലുള്ളത്.

തിരുവനന്തപുരം :  ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും 30 ശതമാനം അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ടെന്ന് കെഎസ്ആര്‍ടിസി. അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയത്.  

നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയോളം ഈടാക്കുന്നുവെന്നായിരുന്നു കെഎസ്ആര്‍ടിസിക്കെതിരായയ ആരോപണം. എന്നാല്‍ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകള്‍ക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്‌പെഷ്യല്‍ സര്‍വീസ് ബസ്സുകളില്‍ 30% അധിക നിരക്ക് വാങ്ങിക്കാന്‍ അനുമതിയുണ്ടെന്നാണ്ം കെഎസ്ആര്‍ടിസി വിശദീകരണം നല്‍കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു ഈ വിശദീകരണം.  

ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിന് മാത്രമല്ല ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സര്‍വ്വീസ് നടത്തുന്നുണ്ട്.ആലപ്പുഴയിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി നടത്തുന്ന ഫെയര്‍/ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ സര്‍വീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ സര്‍വ്വീസിലും 30 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധനവ് നിലവിലുണ്ടെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ വ്യക്തമാക്കി.


നിലയ്ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മുതല്‍ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെ രണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. നിലക്കല്‍ മുതല്‍ പമ്പ വരെ ഒമ്പത് ഫെയര്‍ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയര്‍ സ്റ്റേജുകള്‍ക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കാറുള്ളതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

 

 

 

  comment

  LATEST NEWS


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.