×
login
ഇ-വാഹന നിര്‍മാണ കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി‍ സ്ഥലവും കെട്ടിടവും വര്‍ക്ക്‌ഷോപ്പും നല്കും: ഗതാഗത മന്ത്രി ആന്റണി രാജു

ഇ മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സ് 'ഇവോള്‍വി' ന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു.

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികള്‍ക്കായി കെഎസ്ആര്‍ടിസി സ്ഥലവും കെട്ടിടവും വര്‍ക്ക്‌ഷോപ്പും നല്കാന്‍ തയാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു. ഇ മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സ് 'ഇവോള്‍വി' ന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മോട്ടോര്‍ വാഹന വകുപ്പാണ് ഇവോള്‍വിന്റെ സംഘാടകര്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിപിസിഎല്‍ എന്നിവയുമായി സഹകരിച്ച് കേരളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫില്ലിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം പരിപാടിയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാമേശ്വര്‍ തേലി പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു. അസാപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആദി ഗ്രൂപ്പ് കേരളത്തില്‍ ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നൈപുണ്യ വികസന സംവിധാനം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

കെഎസ്ആര്‍ടിസി പുതിയ 400 ഇ ബസുകള്‍ കൂടി വാങ്ങും. ഇതിന് പുറമേ ഡീസല്‍ ബസുകള്‍ ഇലക്ട്രിക് ആക്കി മാറ്റുന്നതില്‍ സാമ്പത്തികനില കൂടി പരിഗണിച്ച് തീരുമാനമെടുക്കും. സമാപന സമ്മേളനം മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ആന്റണി രാജു സുവനീര്‍ പ്രകാശനം ചെയ്തു. മാല്ദ്വീപ് കോണ്‍സല്‍ ജനറല്‍ ആമിന അബ്ദുല്ല ദീദി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഗതാഗത വകുപ്പ് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, ഗതാഗത വകുപ്പ് അഡീഷനല്‍ കമ്മിഷണര്‍ പി.എസ്. പ്രമോദ് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.