×
login
കെഎസ്ആര്‍ടിസി‍ വീക്കെന്‍ഡ് സര്‍വ്വീസുകള്‍ ആറ് മുതല്‍

ചെന്നൈ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏഴ്, ഒമ്പത്, 14, 16, 21, 23, 28, 30, ഫെബ്രുവരി നാല്, ആറ് തീയതികളില്‍ വൈകിട്ട് ആറരയ്ക്ക് സര്‍വ്വീസ് ആരംഭിക്കും. തൃശൂരില്‍ നിന്ന് ആറ്, എട്ട്, 13, 15, 20, 22, 27, 29, ഫെബ്രുവരി മൂന്ന്, അഞ്ച് തീയതികളില്‍ വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടും.

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ക്രിസ്തുമസ്, ന്യൂഇയര്‍, ശബരിമല തിരക്ക് കണക്കിലെടുത്ത് തൃശൂര്‍-ചെന്നൈ റൂട്ടില്‍ ആരംഭിച്ച മള്‍ട്ടി ആക്‌സില്‍ എസി സ്‌കാനിയ ബസ്സ് സര്‍വീസ് വിജയകരമായതിനെ തുടര്‍ന്ന് ആറു മുതല്‍ വീക്കെന്‍ഡ് സര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനിച്ചു.

ചെന്നൈ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഏഴ്, ഒമ്പത്, 14, 16, 21, 23, 28, 30, ഫെബ്രുവരി നാല്, ആറ് തീയതികളില്‍ വൈകിട്ട് ആറരയ്ക്ക് സര്‍വ്വീസ് ആരംഭിക്കും. തൃശൂരില്‍ നിന്ന് ആറ്, എട്ട്, 13, 15, 20, 22, 27, 29, ഫെബ്രുവരി മൂന്ന്, അഞ്ച് തീയതികളില്‍ വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെടും.  

എല്ലാ പ്രധാന സ്ഥലങ്ങളിലും ബോര്‍ഡിങ് പോയിന്റ് ഉണ്ടാകും. കൂടാതെ തൃശൂരില്‍ നിന്നും പാലക്കാട്ട് നിന്നും കണക്ഷന്‍ സര്‍വ്വീസില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നതിനും, തൃശൂര്‍, പാലക്കാട് ബസ് സ്‌റ്റേഷനുകളില്‍ വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കും.  ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ട സഹായിയെയും സൗകര്യപ്പെടുത്തും. പരീക്ഷണാര്‍ത്ഥം ഒരു മാസം സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്ത ശേഷം തുടര്‍ന്ന് സര്‍വ്വിസ് നടത്തുന്നത് തീരുമാനിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.