×
login
യുവമോര്‍ച്ച ‍മാര്‍ച്ച് അടിച്ചമര്‍ത്താന്‍ ജലപീരങ്കി; സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് വഴി തുറന്ന് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി സമുച്ചയ ഇടപാടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കെഎസ്ആര്‍ടിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട്: ഐഐടി റിപ്പോര്‍ട്ടോടെ പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് വഴി തുറന്ന് കെഎസ്ആര്‍ടിസി. ഇടതു സര്‍ക്കാര്‍ അറിവോടെ നിര്‍മ്മാണ, നടത്തിപ്പ് കരാര്‍ നല്‍കി വലിയ അഴിമതി നടത്തിയതാണ് സമുച്ചയത്തിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചട്ടങ്ങള്‍ ലംഘിച്ചണ് സമുച്ചയം നിര്‍മ്മിച്ചത്. കോര്‍പ്പറേഷന്റെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങങ്ങളുടെ ലംഘനമുണ്ട്. താല്‍പ്പര്യമുള്ള കരാറുകാരനെ നിയമിച്ചും പ്രവൃത്തിയില്‍ നിര്‍മാണ സാമഗ്രികള്‍ ആവശ്യത്തിന് ഉപയോഗിക്കാതെയും അഴിമതി നടന്നതായാണ് പരാതി. സമുച്ചയം നടത്തിപ്പിന് കരാര്‍ നല്‍കിയതും താല്‍പ്പര്യം നോക്കിയാണ്. കുറഞ്ഞ സ്‌ക്വയര്‍ ഫീറ്റ് നിരക്കാണ് നിലവിലെ കരാറുകാരനില്‍ നിന്ന് ഈടാക്കുന്നത്.

ഇടതു സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസി-കെടിഡിഎഫ്‌സി അധികൃതരുടെയും അഴിമതിക്കെതിരെ ശക്തമായ തുടര്‍ സമരത്തിനാണ് വിവിധ രാഷ്ട്രീയ, യുവജന സംഘടനകള്‍ തയ്യാറെടുക്കുന്നത്. യുവമോര്‍ച്ച സമര രംഗത്തേക്കിറങ്ങിക്കഴിഞ്ഞു.

മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തി. കെഎസ്ആര്‍ടിസി സമുച്ചയ ഇടപാടുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കെഎസ്ആര്‍ടിസി ആസ്ഥാനത്തേക്ക്  മാര്‍ച്ച് നടത്തിയത്.  പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്‌സ്റ്റേഷന്‍ എന്നെന്നേക്കുമായി മാവൂര്‍ റോഡില്‍ നിന്ന് മാറ്റി കെട്ടിടസമുച്ചയം പൂര്‍ണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഈ നീക്കത്തിനു പിന്നില്‍ മിസ്റ്റര്‍ മരുമകനണണ്. അലിഫ് ബില്‍ഡേഴ്‌സിന് പിന്നില്‍ ഭരണ-പ്രതിപക്ഷ ബെനാമികളാണെന്നും സജീവന്‍ ആരോപിച്ചു. യുവമോര്‍ച്ച ജില്ലപ്രസിഡന്റ് ടി. റെനീഷ് അധ്യക്ഷത വഹിച്ചു. ഹരിപ്രസാദ് രാജ, ജുബിന്‍ ബാലകൃഷ്ണന്‍, കെ. ഷൈബു തുടങ്ങിയവര്‍ സംസാരിച്ചു.

ബസ്സ്റ്റാന്റ് നിര്‍മാണത്തിലെ അഴിമതിയില്‍ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജ്യൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസ് സമരപരിപാടികളിലേക്ക് നീങ്ങും. ആദ്യഘട്ടത്തില്‍ ഒക്‌ടോബര്‍ 16ന് വൈകീട്ട് മൂന്ന് മണിക്ക് ബസ്സ്റ്റാന്റിന് മുന്നില്‍  പ്രതിഷേധ സമരം നടത്തും.

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.