×
login
വധശ്രമക്കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐക്കാരനെ ജാമ്യത്തിലിറക്കിയത് കെഎസ് യു ജില്ലാ പ്രസിഡന്റ്; പാര്‍ട്ടി വക്കീല്‍ ഹാജരായവര്‍ക്ക് ജാമ്യമില്ല, പ്രതിഷേധം

എസ്എന്‍ കോളേജ് സംഘര്‍ഷത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ മൊത്തം 20 പ്രതികള്‍ ഉണ്ട്. അഞ്ച് പേര്‍ ഒഴികെ മറ്റാരേയും അറസ്റ്റ് ചെയ്യാന്‍ പോലീസിനായിട്ടില്ല.

കൊല്ലം : എസ്എന്‍ കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് വധശ്രമക്കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകന് വേണ്ടി കോടതിയില്‍ ഹാജരായത് കെഎസ്‌യു നേതാവായ അഭിഭാഷകന്‍. സംഘര്‍ഷത്തെ തുടര്‍ന്ന് എഐഎസ്എഫ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചെന്നതാണ് കേസ്. ഇതില്‍ ഒരു പ്രതിക്ക് വേണ്ടിയാണ് കെഎസ് യു പ്രസിഡന്റ് ഹാജരായത്. ഇയാള്‍ ഹാജരായ പ്രതികള്‍ക്ക് ജാമ്യവും കിട്ടി. സിപിഎം ഏര്‍പ്പാടാക്കിയ വക്കീല്‍ വാദിച്ച പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല.  

ആദിത്യന്‍ എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന് വേണ്ടിയാണ് കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ ഹാജരായത്. എസ്എഫ്‌ഐയായ പ്രതിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് ഹാജരായതില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ജില്ലാ പ്രസിഡന്റിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ പരസ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ആദിത്യന്റെ കുടുംബം തന്നെ സമീപിച്ച് സഹായം തേടിയതിനാലാണ് കേസ് എറ്റെടുത്തതെന്നാണ് വിഷ്ണു പ്രതികരിച്ചത്.  

എസ്എന്‍ കോളേജ് സംഘര്‍ഷത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ മൊത്തം 20 പ്രതികള്‍ ഉണ്ട്. അഞ്ച് പേര്‍ ഒഴികെ മറ്റാരേയും അറസ്റ്റ് ചെയ്യാന്‍ പോലീസിനായിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ട് പ്രതികള്‍ക്ക് ജാമ്യം നേടിയത്.  കോളേജില്‍ എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്ന കെഎസ് യു നേതാക്കള്‍ തന്നെ വധശ്രമക്കേസ് പ്രതിക്ക് വേണ്ടി ഹാജരായതിലാണ് കെഎസ് യുവ് പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.  


അതേസമയം കേസിലകപ്പെട്ട എസ്എഫ്‌ഐക്കാരെ നേതാക്കള്‍ സംരക്ഷിച്ചില്ലെന്ന ആരോപണവും പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കേസില്‍ കെഎസ്‌യു നേതാവ് വാദിച്ച പ്രതിക്ക് ജാമ്യം കിട്ടുകയും പാര്‍ട്ടി വക്കീല്‍ വാദിച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടാതാവുകയും ചെയ്തതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. എന്നാല്‍ കോടതി ക്രിസ്മസ് അവധിയിലേക്ക് നീങ്ങുന്നതിനാല്‍ മറ്റ് 3 പേര്‍ക്ക് ജാമ്യം കിട്ടുന്നതും നീണ്ട് പോവുകയാണ്. ഇതോടെ എസ്എഫ്‌ഐ ജില്ലാ നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

 

 

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.