×
login
രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്

നിയമസഭാ സമിതിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശന വേളയിലാണ് കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള രാജ്യദ്രോഹ പ്രസ്താവന കെ.ടി. ജലീല്‍ നടത്തിയത്. സംഭവം വിവാദമായതോടെ ജലീല്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിക്കാതെ വിഘടനവാദ നിലപാട് തുടര്‍ന്നു.

ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന ഭയത്താലാണ് കെ.ടി ജലീല്‍ ദല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കേരളത്തിലേക്ക് മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ശനിയാഴ്ച രാത്രി ദല്‍ഹിയില്‍ മടങ്ങിയെത്തിയ ജലീല്‍ ആദ്യ വിമാനത്തില്‍ത്തന്നെ നാട്ടിലേക്ക് പോവുകയായിരുന്നു. നിയമസഭാ സമിതിയുടെ ദല്‍ഹി കേരളാ ഹൗസിലെ സിറ്റിങ് അടക്കമുള്ള പരിപാടികള്‍ക്ക് നില്‍ക്കാതെയാണ് ജലീലിന്റെ ഒളിച്ചോട്ടം. വിഷയത്തില്‍ മാധ്യമങ്ങള്‍ ജലീലിനെ പലവട്ടം സമീപിച്ചെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞുമാറി.

നിയമസഭാ സമിതിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശന വേളയിലാണ് കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള രാജ്യദ്രോഹ പ്രസ്താവന കെ.ടി. ജലീല്‍ നടത്തിയത്. സംഭവം വിവാദമായതോടെ ജലീല്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിക്കാതെ വിഘടനവാദ നിലപാട് തുടര്‍ന്നു.  

ഇതോടെ സുപ്രീംകോടതി അഭിഭാഷകനായ ജി.എസ്. മണിയാണ് ജലീലിനെതിരെ ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കും തിലക് മാര്‍ഗ്ഗ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജലീല്‍ ദല്‍ഹിയിലെത്തിയത്. ഇതോടെ ജലീലിനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന സ്ഥിതി സംജാതമാവുകയും രാത്രി തന്നെ ജലീല്‍ വിമാനത്താവളത്തിലേക്ക് പോയി നാട്ടിലേക്ക് കടക്കുകയുമായിരുന്നു. ഇന്നലെ കേരളാ ഹൗസില്‍ പ്രവാസിക്ഷേമകാര്യ നിയമസഭാ സമിതിയുടെ സിറ്റിങ് ഉപേക്ഷിച്ചാണ് ജലീല്‍ കേരളത്തിലേക്ക് പോയത്. വിവിധ സംഘടനകള്‍ ഇന്നലെ കേരളാ ഹൗസിലേക്ക് പ്രതിഷേധ പരിപാടികളും പദ്ധതിയിട്ടിരുന്നു.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.