×
login
മയക്കുമരുന്നിനെതിരായ സര്‍വ്വകലാശാലാ ഡോക്യുമെന്ററിയും കെ.ടി. ജലീല്‍‍ മുടക്കി; വെളിപ്പെടുത്തലുമായി എംജി യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ

മന്ത്രിയുടെ ഇടപെടലുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ വ്യക്തി വിരോധമായെന്ന് എംജി സര്‍വകലാശാലയുടെ മുന്‍ രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി വെളിപ്പെടുത്തുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജലീലിന്റെ വഴിവിട്ട ഇടപെടലുകള്‍ക്കെതിരെ മുന്‍രജിസ്ട്രാര്‍ തെളിവുനിരത്തിയത്.

കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടത് നേതാക്കള്‍ നടത്തിയ വഴിവിട്ട ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ  നേരിട്ടുള്ള നിരന്തര ഇടപെടലുകള്‍ നടന്നത് എംജി സര്‍വകലാശാലയിലാണ്.

മന്ത്രിയുടെ ഇടപെടലുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ വ്യക്തി വിരോധമായെന്ന് എംജി സര്‍വകലാശാലയുടെ മുന്‍ രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി വെളിപ്പെടുത്തുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജലീലിന്റെ വഴിവിട്ട ഇടപെടലുകള്‍ക്കെതിരെ മുന്‍രജിസ്ട്രാര്‍ തെളിവുനിരത്തിയത്.  

എംജി സര്‍വകലാശാല അറുപത് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ലഹരിബോധവല്‍ക്കരണ ഡോക്യുമെന്ററിയായ 'ട്രിപ്പ്' തന്നോടുള്ള വ്യക്തിവിരോധത്തിന്റെ പേരില്‍ കെ.ടി. ജലീല്‍ മുടക്കി. എം.ആര്‍. ഉണ്ണി ആയിരുന്നു 'ട്രിപ്പി'ന്റെ സംവിധായകന്‍. പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സ്വപ്‌നപദ്ധതിയായിരുന്നു ഈ ഡോക്യുമെന്ററി. അതാണ് ജലീല്‍ ഇടപെട്ട് പെട്ടിയിലാക്കിയത്.


വൈസ് ചാന്‍സലറുടെ പല അധികാരങ്ങളേയും മറികടന്നാണ് ജലീല്‍ പലതും ചെയ്തിരുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് മുന്‍ രജിസ്ട്രാറുടെ വാക്കുകള്‍. സര്‍വകലാശാലയില്‍ പ്രത്യേക അദാലത്ത് നടത്തി മാര്‍ക്ക് ദാനവും ചട്ടവിരുദ്ധനിയമനവുംനടത്തിയത് ഏറെ വിവാദമായതാണ്. ഈ സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെട്ടതോടെ തീരുമാനങ്ങള്‍ പിന്‍വലിച്ച് തലയൂരുകയായിരുന്നു.

വിദ്യാഭ്യാസമന്ത്രിയായിരുന്ന രവീന്ദ്രനാഥിന്റെ കാലത്ത് ജൈവം പദ്ധതി പ്രകാരം 'സമക്ഷം' എന്ന ഡോക്യുമെന്ററി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതും മഹാത്മാഗാന്ധി സര്‍വകലാശാലയാണ് നിര്‍മിച്ചത്. തുടര്‍ന്ന് രവീന്ദ്രനാഥിന്റെ നിര്‍ദേശ പ്രകാരമാണ് ലഹരിക്കെതിരെ സിനിമ നിര്‍മിച്ചത്.  

ബോധവല്‍ക്കരണ ഡോക്യുമെന്ററി വിഭാഗത്തില്‍ വരുന്ന ഒരു ലഘുചിത്രം തടയുന്നതില്‍ ജലീല്‍ വളരെ പെട്ടന്ന് ഇടപെട്ടതില്‍ വലിയ ദുരൂഹതയുണ്ട്. മന്ത്രിക്ക് പിന്നില്‍ ആരുടെ സമ്മര്‍ദ്ദമാണുണ്ടായിരുന്നത് എന്ന് അന്വേഷിക്കേണ്ടതാണ്. യുവതലമുറയെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്ന് വിഷയം കാമ്പസുകളിലല്ലാതെ എവിടെയാണ് കാണിക്കേണ്ടതന്നും ഉണ്ണി ചോദിക്കുന്നു.

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.