×
login
രാജ്യദ്രോഹ പരാമർശം: ജലീലിനെതിരെ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ട് കുമ്മനം, മൗനം ദീക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദം

നയതന്ത്ര ചാനലുകൾ ദുരുപയോഗം ചെയ്ത കേസിൽ അന്വേഷണം നേരിടുന്ന ജലീൽ, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ നാളുകളിൽ ദേശദ്രോഹ പ്രസ്താവന നടത്തിയത് മുസ്ലീം മത മൗലിക വാദികളുടെ താല്പര്യാർത്ഥമായിരിക്കണം.

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീൽ നടത്തിയ രാജ്യദ്രോഹ പരാമർശത്തിൽ സർക്കാർ പ്രോസിക്യുഷൻ  നടപടി സ്വീകരിക്കണമെന്ന്  ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പാക് അനുകൂലികളുടെയും തീവ്രവാദികളുടെയും നിലപാടിനെ പിന്തുണയ്ക്കുന്ന പരാമർശമാണ് ജലീൽ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നത് നമ്മുടെ രാഷ്ട്രത്തിന്റെ പ്രഖ്യാപിത നിലപാടാണ്. ആ പ്രദേശത്തെ "ആസാദ് കാശ്മീർ " എന്ന് വിശേഷിപ്പിക്കുന്നത് പാക് ഭീകര പ്രസ്ഥാനങ്ങളും അവരുടെ ഏജന്റുമാരും ആണ്. സിമിയിൽ പ്രവർത്തിച്ച പാരമ്പര്യമുള്ള ജലീലിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് മറനീക്കി പുറത്തു വന്നിട്ടും ഇക്കാര്യത്തിൽ മൗനം ദീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സംശയാസ്പദമാണ്.

നയതന്ത്ര ചാനലുകൾ ദുരുപയോഗം ചെയ്ത കേസിൽ അന്വേഷണം നേരിടുന്ന ജലീൽ, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ നാളുകളിൽ ദേശദ്രോഹ പ്രസ്താവന നടത്തിയത് മുസ്ലീം മത മൗലിക വാദികളുടെ താല്പര്യാർത്ഥമായിരിക്കണം. ജലീലിനെ നിയമസഭാംഗമാക്കുകയും സ്വർണ്ണക്കടത്തു കേസിൽ പ്രതിരോധിക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും ഫേസുബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.