×
login
ഉത്സവപ്പറമ്പില്‍ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളന്‍; കേരളത്തിലെ ജനങ്ങളെ പറ്റിക്കലാണ് പിണറായിയുടെ ഇപ്പോഴത്തെ പണി

ഉത്സവപ്പറമ്പില്‍ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ . നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്കിനെപ്പറ്റി സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത രഹസ്യമൊഴി പുറത്തു വന്നപ്പോള്‍ തുടങ്ങിയതാണ് സര്‍ക്കാരിന്റെ സമനില തെറ്റിയ പെരുമാറ്റം.

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രി സംസ്ഥാനത്ത് കാട്ടികൂട്ടിയ സംഭവങ്ങലെ പറ്റി തുറന്നടിച്ച് കുമ്മനം രാജശേഖരന്‍. ഉത്സവപ്പറമ്പില്‍ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് കേരളത്തിലെ പിണറായി സര്‍ക്കാരെന്നും അദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

 

Facebook Post: https://www.facebook.com/kummanam.rajasekharan/posts/pfbid034xm2dRjSebownrvF6e12PBusa3ScwYeBeAgPZMux9PYnecDidZzUTPANNgHYXFJCl

 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം  

ഉത്സവപ്പറമ്പില്‍ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി മാല പൊട്ടിച്ചോടുന്ന കള്ളനെ പോലെയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ . നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്കിനെപ്പറ്റി സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത രഹസ്യമൊഴി പുറത്തു വന്നപ്പോള്‍ തുടങ്ങിയതാണ് സര്‍ക്കാരിന്റെ സമനില തെറ്റിയ പെരുമാറ്റം.

മുഖ്യമന്ത്രിക്ക് ഭീഷണി എന്നു തോന്നിയ വരെയെല്ലാം പോലീസിനെ ദുരൂപ യോഗം ചെയ്ത് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ കറുത്ത വസ്ത്രങ്ങള്‍ക്ക് വരെ വിലക്ക് ഏര്‍പ്പെടുത്തി. ഗതാഗതം തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന നടപടികള്‍ ചെയ്തിട്ട് പാര്‍ട്ടി അതിനെ നിര്‍ലജ്ജം ന്യായീകരിക്കുകയാണ്.

അനാവശ്യ വിഷയങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് , മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉണ്ടായ ഗുരുതര ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. യഥാര്‍ത്ഥ വിഷയം വിട്ട് , പിണറായി ഇട്ട ചൂണ്ടയില്‍ കൊത്തി കുരുങ്ങി കിടക്കുകയാണ് പ്രതിപക്ഷ കക്ഷികളില്‍ പലരും. ഈ കുതന്ത്രങ്ങളിലൂടെ കേരളത്തിലെ പ്രബുദ്ധ ജനതയെ പറ്റിക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നത് മൗഢ്യമായിരിക്കും.

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.