×
login
രാഷ്ട്രീയ ധാര്‍മ്മികത അവശേഷിക്കുന്നുണ്ടെങ്കില്‍ ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പിയവര്‍ കേരള ജനതയോട് മാപ്പ് പറയണമെന്ന് കുമ്മനം

ബി.ജെ.പി. വിജയിച്ചാല്‍ നേമത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ പ്രതിനിധി സംഘം ഗുജറാത്തിലേക്ക് പോകുന്ന പശ്ചാത്തലത്തില്‍ ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പിയവര്‍ കേരള ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായി കുമ്മന രാജശേഖരന്‍. ബി.ജെ.പി. വിജയിച്ചാല്‍ നേമത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഗുജറാത്ത് മാതൃക പഠിക്കാനായി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയ് യുടെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ പ്രതിനിധി സംഘം അഹമ്മദാബാദിലേക്ക് ! സദ് ഭരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഡാഷ് പദ്ധതിയെപ്പറ്റി പഠിക്കുന്നതിനാണ് യാത്ര എന്നാണ് സര്‍ക്കാറിന്റെ ഉത്തരവില്‍ കണ്ടത്.

വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തില്‍ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നു. മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ എന്നെ ക്രൂശിക്കാന്‍ ഒന്നിച്ച രാഷ്ട്രീയ മുന്നണികള്‍ക്ക് ഇപ്പോള്‍ നേരം വെളുത്തുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ബി.ജെ.പി. വിജയിച്ചാല്‍ നേമത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്ന എന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വളച്ചൊടിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇടതു നേതാക്കള്‍ . അല്പമെങ്കിലും രാഷ്ട്രീയ ധാര്‍മ്മികത  അവശേഷിക്കുന്നുണ്ടെങ്കില്‍, ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പിയവര്‍ കേരള ജനതയോട് മാപ്പ് പറയണം.


യു.ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗുജറാത്തിലെത്തി മുഖ്യമന്ത്രിയായിരുന്ന ശ്രീ. നരേന്ദ്ര മോദിജിയെ കണ്ടതിന്റെ പേരില്‍ എന്തായിരുന്നു കേരളത്തില്‍ പുകില്. മന്ത്രിയുടെ രാജിവരെ അന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഷിബു ബേബിജോണ്‍ ഗുജറാത്തില്‍ പോയതില്‍ ഖേദം പ്രകടിപ്പിച്ച് അന്ന് തടി രക്ഷിച്ചതും ഓര്‍ക്കുന്നു. അതേ പോലെ സി.പി.എം. എം.പി.യായിരിക്കെ എ.പി. അബ്ദുള്ളക്കുട്ടി ഗുജറാത്ത് വികസനം മാതൃകയാക്കണമെന്ന് പറഞ്ഞതിന്റെ പ്രത്യാഘാതവും നമ്മുടെ മുമ്പിലുണ്ട്.

ഗുജറാത്ത് ഉമ്മാക്കി കാട്ടി വെറുപ്പ് രാഷ്ട്രീയം പരത്തിയത് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു.യു.പി.എ. ഭരണകാലത്ത് ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ ശിവഗിരിയിലെ സന്യാസിമാര്‍ കുടുങ്ങിയപ്പോള്‍ ശിവഗിരി മഠത്തില്‍ നിന്ന് വിളിച്ചത് കേന്ദ്ര മന്ത്രിമാരെയായിരുന്നില്ല , ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിജിയെ ആയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം മോദിജി അനുസ്മരിച്ചതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ഏത് പദവിയിലും ഏത് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും എന്നും ആശ്രയിക്കുന്ന നേതാവായിരുന്നു മോദിജി എന്നതാണ്.അദ്ദേഹത്തെയും അദ്ദേഹം വികസന മാതൃക സൃഷ്ടിച്ച ഗുജറാത്തിനെയും ഇകഴ്ത്തിയവര്‍ക്ക് ഇന്ന് പശ്ചാത്താപം ഉണ്ടായിട്ടുണ്ടെങ്കില്‍ നന്ന്.

Facebook Post: https://www.facebook.com/kummanam.rajasekharan/posts/562388978576015

 

  comment

  LATEST NEWS


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.