×
login
മന്ത്രിപ്പടയെയും അകമ്പടികളെയും പൂര്‍ണ്ണമായും ഒഴിവാക്കി; തുരങ്കം ഉദ്ഘാടനം ചെയ്തത് പൊതുജനങ്ങള്‍; കുതിരാനില്‍ മോദി സര്‍ക്കാരിന്റെ മറ്റൊരു മാതൃക

കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടി അനുമതി കിട്ടിയതോടെയാണ് തുരങ്കം ഇപ്പോള്‍ തുറന്നത്.

തൃശൂര്‍: മന്ത്രിപ്പടയുടെ അകമ്പടികളും ഷോഓഫുകളും ഒഴിവാക്കി പൊതുജനങ്ങളെ കൊണ്ട് കുതിരാന്‍ തുരങ്കം ഉദ്ഘാടനം ചെയ്യിപ്പിച്ച് മോദി സര്‍ക്കാര്‍. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാന്‍ തുരങ്കം തുറന്നപ്പോള്‍ ആദ്യയാത്രക്കാര്‍ ആയത് പൊതുജനങ്ങളായിരുന്നു. കേരളത്തില്‍ പുതിയൊരു മാതൃക സൃഷ്ടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കുതിരാന്‍ തുരങ്കം തുറന്നത്.  

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഭാഗികമായി തുറന്നത്.  ഉദ്ഘാടന ചടങ്ങുകളില്ലാതെ തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാന്‍ കേന്ദ്രഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ദേശീയപാതഅതോറിറ്റി ഉദ്യോഗസ്ഥര്‍ തുരങ്കം തുറക്കാനുള്ള അനുമതി ജില്ലാഭരണകൂടത്തിന് കൈമാറി. ഇരട്ട തുരങ്കങ്ങളിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള ഇടതുതുരങ്കപാതയാണ് കളക്ടര്‍ ഹരിത വി.കുമാറിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് ആറോടെ തുറന്നുകൊടുത്തത്. ഇതേ തുടര്‍ന്ന് തുരങ്കപ്പാതയിലൂടെവൈകീട്ട് മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടു.  

കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയാണ് കുതിരാനിലേത്. തുരങ്കങ്ങളില്‍ ഒന്നു തുറക്കാന്‍ സജ്ജമാണെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടി അനുമതി കിട്ടിയതോടെയാണ് തുരങ്കം ഇപ്പോള്‍ തുറന്നത്.  

കഴിഞ്ഞ ആഴ്ചയില്‍ തുരങ്കം സന്ദര്‍ശിച്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പാലക്കാട് റീജണല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് അന്തിമ അനുമതി നല്‍കേണ്ടത്. കേന്ദ്രത്തിന്റെ അനുമതി അടുത്തയാഴ്ച കിട്ടുമെന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്നലെ അനുമതി ലഭിക്കുകയായിരുന്നു. 300ഓളം തൊഴിലാളികളാണ് കഴിഞ്ഞ രണ്ട് മാസത്തോളം രാപ്പകല്‍ വ്യത്യാസമില്ലാതെ തുരങ്കത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കുതിരാന്‍ മലയില്‍ നിന്ന് കുത്തിവീഴുന്ന വെള്ളം റോഡിലേക്ക് വരാത്തവിധം ഒഴുകി പോകുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. ടണലിന്റെ കിഴക്ക് ഭാഗത്ത് കേരള മാതൃകയിലാണ് കവാടം നിര്‍മ്മിച്ചിട്ടുള്ളത്. അപ്രോച്ച് റോഡിന്റെ ഇരുവശവും ടൈലുകളും പാകിയിട്ടുണ്ട്.

കുതിരാനില്‍ ഒരു തുരങ്കത്തില്‍ ശനിയാഴ്ച മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ അറിയിച്ചിരുന്നു. ''നമ്മള്‍ ഇന്ന് കേരളത്തിലെ കുതിരാന്‍ തുരങ്കത്തിന്റെ ഒരു വശം തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ റോഡ് തുരങ്കമാണിത്, തുരങ്കം തുറന്നതോടെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുമുള്ള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടും. 1.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പീച്ചി- വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ്,'' ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.

  comment

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.