കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്നും മാറാന്‍ തനിക്ക് കഴിയില്ല. അതിനാല്‍ താന്‍ എല്‍ഡിഎഫിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി.
കൊച്ചി : താന്‍ എഐസിസി അംഗമാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കേണ്ടത് എഐസിസിയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് നുണ പറയുകയാണെന്ന് കെ.വി.തോമസ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ പങ്കെടുത്തതിന് പിന്നാലെ കെ.ിവി തോമസിനെതിരെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ എതിര്‍പ്പ് ഉയരുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കെ. സുധാകരന് അറിയിച്ചത്. ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും തോമസിന് തൃക്കാക്കരയില്‍ ഒരു ചുക്കും ചെയ്യാനാകില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ട് സുധാകരന് അറിയിച്ചു.
കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്നും മാറാന്‍ തനിക്ക് കഴിയില്ല. അതിനാല്‍ താന്‍ എല്‍ഡിഎഫിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് പ്രസക്തി നഷ്ടപ്പെട്ട് അസ്തികൂടമായി മാറി. സ്വതന്ത്രമായി നില്‍ക്കാനാണ് തന്റെ തീരുമാനമെന്നും കെ.വി.തോമസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കെവി. തോമസ് പാര്‍ട്ടിയെ നിരന്തരം വെല്ലുവിളിച്ചിട്ടും കെപിസിസി ഇതുവരെ അവഗണിച്ചു വിട്ടു. അച്ചടക്കലംഘനത്തിന്റെ എല്ലാ അതിരും ലംഘിച്ചു. തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇറങ്ങി മുഖ്യമന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചതോടെയാണ് ഇപ്പോള്‍ പുറത്താക്കാല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം ഇന്ന് തുടങ്ങാനിരിക്കേയാണ് കെ.വി. തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ