×
login
വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും

അഞ്ച് യുവതികള്‍ ഷാപ്പിലെത്തി മദ്യപിക്കുന്നതിന്റെ വീഡിയോയാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് വിദേശത്തുനിന്നും വന്നതിന്റെ ആഘോഷത്തോടനുബന്ധിച്ച് ചിത്രീകരിച്ചതാണ്

തൃശൂര്‍ : സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് കള്ളുകുടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച യുവതിക്കെതിരെ കേസെടുത്ത് എക്‌സൈസ്. സാമൂഹിക മാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചെന്നാരോപിച്ചാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു.  

അഞ്ച് യുവതികള്‍ ഷാപ്പിലെത്തി മദ്യപിക്കുന്നതിന്റെ വീഡിയോയാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് വിദേശത്തുനിന്നും വന്നതിന്റെ ആഘോഷത്തോടനുബന്ധിച്ച് ചിത്രീകരിച്ചതാണ് ഇത്. ചേര്‍പ്പ് ഭാഗത്തെ കള്ളുഷാപ്പില്‍ വെച്ചായിരുന്നു ഇത്. എന്നാല്‍ യുവതികള്‍ മദ്യപിച്ചിരുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് വീഡിയോ എടുത്തതെന്നാണ് എകസൈസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.  


ഇവര്‍ സ്ഥിരമായി റീല്‍സ് ചെയ്യുന്നവരാണ്. കള്ളുഷാപ്പ് ജീവനക്കാരെ ഉള്‍പ്പെടെ ചോദ്യംചെയ്തതില്‍ നിന്ന് സ്ത്രീകള്‍ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായി. ലൈക്കിനും ഷെയറിനും വേണ്ടിയാണ് കള്ളുകുടിക്കുന്നതായുള്ള വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ഒപ്പം എക്‌സൈസ് കേസെടുക്കുകയുമായിരുന്നു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.