×
login
17കിലോ വരുന്ന നാണയശേഖരം, വിവിധ ബാങ്കുകളിലെ ബോണ്ടുകള്‍; വില്ലേജ് ഓഫീസ് അസിസ്റ്റന്റിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത് ലക്ഷങ്ങള്‍

സുരേഷ് കുമാറിനെ കൈകൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെയാണ് വിജിലന്‍സ് പിടികൂടിയത്.

പാലക്കാട്: കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്താണ് വൈക്കിട്ട് ആറുമണിയോടെ റെയ്ഡ് നടന്നത്. റെയ്ഡിനെ തുടര്‍ന്ന് ലക്ഷകണക്കിന് രൂപയാണ് പിടിച്ചെടുത്തത്.

സുരേഷ് കുമാറിനെ കൈകൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെയാണ് വിജിലന്‍സ് പിടികൂടിയത്. പണമായി വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് രേഖകളും 17കിലോ വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. പ്രതിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ സംഘം എത്തിയെങ്ങിലും കാടുപിടിച്ച് കിടക്കുന്നതിനാല്‍ ഇവര്‍ തിരിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.