×
login
ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്; അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയ്ക്ക് പ്രസക്തിയില്ല; രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്ന് ലക്ഷദ്വീപ് പോലീസ്

ക്രിമിനല്‍ നടപടി ചട്ടം 41 പ്രകാരമാണ് നോട്ടിസ് നല്‍കിയിരിക്കുന്നഅറസ്റ്റു ചെയ്യപ്പെടുമെന്ന ആശങ്കയില്‍ പ്രസക്തിയില്ലെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു.

കൊച്ചി:  രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന വ്യക്തമാക്കി ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയില്‍. കഴിഞ്ഞ ദിവസം ഐഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് കോടതിയെ നിലപാട് അറിയിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മാത്രമാണ് ഹാജരാകാന്‍ ഐഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐഷക്കെതിരെ ചുമത്തിയിട്ടുള്ള ദേശവിരുദ്ധ വകുപ്പുകള്‍ നിലനില്‍ക്കുന്നതാണ്. ക്രിമിനല്‍ നടപടി ചട്ടം 41 പ്രകാരമാണ് നോട്ടിസ് നല്‍കിയിരിക്കുന്നഅറസ്റ്റു ചെയ്യപ്പെടുമെന്ന ആശങ്കയില്‍ പ്രസക്തിയില്ലെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു.  

മീഡിയ ചര്‍ച്ചയ്ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ ദ്വീപ് വാസികള്‍ക്കെതിരേ കോവിഡ് എന്ന ജൈവായുധം പ്രയോഗിച്ചു എന്ന ആരോപണം ഐഷ ഉന്നയിച്ചത്.ഇതാണ് കേസിനാധാരമായത്. കേസ് നാളെ കോടതി പരിഗണിക്കും.  

ഐഷാ സുല്‍ത്താനയോട് ഈ മാസം 20ന് കവരത്തി സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസാണ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് നല്‍കിയതെങ്കിലും കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ഐഷ സുല്‍ത്താന ഹര്‍ജിയില്‍ പറയുന്നത്.  മീഡിയവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ആയിഷ സുല്‍ത്താന, 'കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചു' എന്ന പരാമര്‍ശം നടത്തിയിരുന്നു. കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന ഐഷ സുല്‍ത്താനയുടെ പരാമര്‍ശത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിലും പരാതി നല്‍കിയിരുന്നു. മറ്റിങ്ങളിലും യുവമോര്‍ച്ച നേതാക്കള്‍ പരാതി നല്‍കിയിരുന്നു.  

ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ പരാതി പോകുകയും കോടതി അത് തള്ളുകയുംചെയ്ത സാഹചര്യത്തില്‍ അറിഞ്ഞു വെച്ചു കൊണ്ട് ഐഷ നടത്തിയ പരാമര്‍ശം മത- സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതും നീതിന്യായ വ്യവസ്ഥയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ലക്ഷ്യം വെച്ചിട്ടുള്ളതുമാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുവമോര്‍ച്ച പരാതിയില്‍ പറഞ്ഞിരുന്നു

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.