×
login
'ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം എന്നെന്നും നിലനില്‍ക്കും'; കളി മതിയാക്കി ലസിത് മലിംഗ

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മലിങ്ക വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്റെ ഷൂസ് ഇനി വിശ്രമിക്കും. ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം എന്നെന്നും നിലനില്‍ക്കുമെന്ന് മലിംഗ പോസ്റ്റ് ചെയ്തു. ഈ സന്ദേശത്തിനൊപ്പം ടി 20 യിലെ വിക്കറ്റ് നേട്ടങ്ങളുടെ ഒരു വീഡിയോ കൂടി പോസ്റ്റ്് ചെയ്തിട്ടുണ്ട്. 2014 ല്‍ ശ്രീലങ്കയ്ക്ക് ടി 20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മലിംഗ. 2020 മാര്‍ച്ചില്‍ വിന്‍ഡീസിനെതിരെയാണ് ശ്രീലങ്കയ്ക്കുവേണ്ടി അവസാന ടി 20 മത്സരം കളിച്ചത്.

കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ ക്രിക്കറ്റ് മതിയാക്കി. രാജ്യാന്തര ടി 20 മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇതോടെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നുളള മലിംഗയുടെ വിരമിക്കല്‍ പൂര്‍ത്തിയായി. ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ നിന്ന് നേരത്തെ തന്നെ വിരിമിച്ചിരുന്നു.  

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മലിങ്ക വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്റെ ഷൂസ് ഇനി വിശ്രമിക്കും. ക്രിക്കറ്റിനോടുള്ള എന്റെ സ്‌നേഹം എന്നെന്നും നിലനില്‍ക്കുമെന്ന് മലിംഗ പോസ്റ്റ് ചെയ്തു. ഈ സന്ദേശത്തിനൊപ്പം ടി 20 യിലെ വിക്കറ്റ് നേട്ടങ്ങളുടെ ഒരു വീഡിയോ കൂടി പോസ്റ്റ്് ചെയ്തിട്ടുണ്ട്.  2014 ല്‍ ശ്രീലങ്കയ്ക്ക് ടി 20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മലിംഗ. 2020 മാര്‍ച്ചില്‍ വിന്‍ഡീസിനെതിരെയാണ് ശ്രീലങ്കയ്ക്കുവേണ്ടി അവസാന ടി 20 മത്സരം കളിച്ചത്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു. ഐപിഎല്ലില്‍ നിന്ന്് വിരമിക്കുകയാണെന്ന് ഈ വര്‍ഷമാദ്യം അറിയിച്ചതിനാല്‍ മലിംഗയെ പതിനാലാം സീസണിനുള്ള മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിലനിര്‍ത്തിയില്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ഈ പേസ് ബൗളര്‍. 170 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. രാജ്യാന്തര ടി 20 യിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് (107) എടുത്ത താരമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ചു ഹാട്രിക്ക് നേടി.  രണ്ട് തവണ തുടര്‍ച്ചയായി നാലു പന്തുകളില്‍ നാലു വിക്കറ്റ് വീഴ്ത്തി.

  comment

  LATEST NEWS

  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി

  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും

  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം

  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും

  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.