'അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ് വരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്ത് ദിവസത്തിനകം പിഎസ്സിയെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും' ഇതായിരുന്നു 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം.
കാസര്‍കോട്: പിഎസ്സിയെ നോക്കുകുത്തിയാക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളെ ന്യായീകരിച്ചും ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ താറടിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കള്‍ പിണറായ സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലെ 456-ാം പോയിന്റ് കണ്ടില്ലെന്നു നടിക്കുന്നു.
'അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ് വരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്ത് ദിവസത്തിനകം പിഎസ്സിയെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും' ഇതായിരുന്നു 2016ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം.
ഇതിന് പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന മറുപടി 'നിയമനനിരോധനം പൂര്‍ണമായും പിന്‍വലിച്ചു. നിയമനങ്ങളില്‍ സര്‍വകാല റെക്കോര്‍ഡ്. നാലു വര്‍ഷത്തിനകം 1,39,303 പേര്‍ക്ക് പിഎസ്സി വഴി അഡൈസ് മെമ്മോ നല്കി. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിച്ചു. 25,323 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഓരോ വകുപ്പിലുമുണ്ടാകുന്ന ഒഴിവുകള്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര് ഉണ്ടാക്കി. യാഥാസമയം ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് പരിശോധന കര്‍ശനമാക്കി. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സംവിധാനത്തെ ചുമതലപ്പെടുത്തി' എന്നാണ്.
എന്നാല്‍ പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ മത്സര പരീക്ഷകള്‍ എഴുതി പിഎസ്സി റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയവര്‍ ഇപ്പോള്‍ ജോലിക്കായി തെരുവില്‍ പോരാടുകയാണ്. റാങ്ക് ലിസ്റ്റുകളെ നിഷ്ക്രിയമാക്കിയും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡുകളിലും പുറംവാതില്‍ നിയമനങ്ങള്‍ ഇപ്പോള്‍ തകൃതിയായി നടക്കുകയുമാണ്.
കൊവിഡ് വ്യാപനം കാരണം പിഎസ്സി നിയമനം തടസ്സപ്പെട്ടതും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സുവര്‍ണാവസരമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റുകയായിരുന്നു. ഒഴിവുകള്‍ ഉണ്ടായിട്ടും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ വീഴ്ച വരുത്തുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല സര്‍ക്കാര്‍.
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുരിശില്‍ ഐയുഎംഎല്‍ എന്നെഴുതി; മലപ്പുറം കക്കാടംപൊയില്‍ കുരിശിനെ അവഹേളിക്കുന്നത് തുടര്‍ക്കഥയാകുന്നു; പ്രതിഷേധം ശക്തമാക്കി ക്രിസ്തീയ സംഘടനകള്‍
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച വിദേശ ഗവേഷണ ഏജന്‍സി കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന്; ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടു നടന്നെന്ന് സൂചന
മതേതരത്വത്തിന്റെ പേരുപറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്നു; ലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഈഴവസമൂഹം കണ്ടുപഠിക്കണം: വെള്ളാപ്പള്ളി
കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു
തന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു; ഇടത് അധ്യാപക സംഘടനാ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി നല്കി കവി
കേരളത്തില്‍ മുസ്ലീം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ജമാ അത്തെ ഇസ്ലാമിയുമായി ധാരണയിലെത്തി; മുസ്ലിം വാദവുമായി സിപിഎമ്മും