×
login
സമസ്ത‍ നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം:നിരവധി നേതാക്കളുമായി ബന്ധപ്പെട്ടു; ഇടതുവലതു നേതാക്കള്‍‍ പ്രതികരിക്കുന്നില്ലെന്ന് ടിവി ആങ്കര്‍ നിഷ

സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടത്, വലത് മുന്നണികളിലെ ഒരു നേതാവും ധൈര്യപ്പെടുന്നില്ലെന്ന് മനോരമ ആങ്കര്‍ നിഷ പുരുഷോത്തമന്‍.

തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടത്, വലത് മുന്നണികളിലെ ഒരു നേതാവും ധൈര്യപ്പെടുന്നില്ലെന്ന് മനോരമ ആങ്കര്‍ നിഷ പുരുഷോത്തമന്‍.  

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍  നിരവധി നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇടതു പാര്‍ട്ടികളിലെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെയും നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് നിഷ പുരുഷോത്തമന്‍ പറയുന്നു.ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ ഏറെ സമ്മര്‍ദ്ദത്തിനൊടുവില്‍ സിപിഐയിലെ ആനി രാജയെ മാത്രമാണ് അവര്‍ക്ക് ചര്‍ച്ചയ്ക്ക് കിട്ടിയത്.  എന്നാല്‍ ആനി രാജ പോലും ഈ വിഷയം വഴി ആര്‍എസ്എസ്, സംഘപരിവാര്‍ മുതലെടുക്കുമെന്ന ആശങ്കയാണ് കൂടുതലായി പ്രകടിപ്പിച്ചത്. ഈ 21ാം നൂറ്റാണ്ടില്‍ എടുക്കേണ്ട നിലപാടല്ല അബ്ദുള്ള മുസ്ലിയാര്‍ എടുത്തതെന്നും ഇത് രാജ്യത്തെ ആറാം നൂറ്റാണ്ടിലേക്ക് നയിക്കുന്നതിന് തുല്ല്യമാണെന്നും ആനി രാജ പറഞ്ഞു. ഒരു നികൃഷ്ട ജീവിയെപ്പോലെ ആ പെണ്‍കുട്ടി സ്റ്റേജില്‍ വന്നതിനെ വിമര്‍ശിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ആനി രാജ അഭിപ്രായപ്പെട്ടു. 


മുസ്ലിം വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമുള്ളതിനാലാണ് നേതാക്കള്‍ സമസ്ത നേതാവിനെ തള്ളിപ്പറയാന്‍ തയ്യാറാകത്തതെന്നും നിഷ പുരുഷോത്തമന്‍ പറയുന്നു. ഭരണഘടന ഒരു പൗരന് അനുവദിച്ച് നല്‍കിയ അവകാശം പോലും ലംഘിക്കപ്പെട്ട ഈ സംഭവത്തില്‍ സിപിഎമ്മിലെ ഒരു നേതാവ് പോലും ചര്‍ച്ചയ്ക്ക് വരാന്‍ തയ്യാറാകത്ത് അത്ഭുതപ്പെടുത്തിയെന്നും നിഷ പുരുഷോത്തമന്‍ പരാതിപ്പെടുന്നു.  

കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയിലേക്കു ക്ഷണിച്ചതിനെതിരെ ഇകെ സമസ്ത നേതാവ് അബ്ദുല്ല മുസ്‌ലിയാര്‍ പൊതുവേദിയില്‍ പ്രകോപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമസ്ത കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ എം.ടി. അബ്ദുള്ള മുസ്ലിയാര്‍ സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്'' എന്നു പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.