login
തന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു; ഇടത് അധ്യാപക സംഘടനാ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി നല്‍കി കവി

കോഴിക്കോട് വേദ ബുക്സ് കഴിഞ്ഞ സെപ്തംബറില്‍ റോസ എന്ന കവിത ഉള്‍പ്പെടെ 89 കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കോട്ടയം: കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത കെഎസ്ടിഎ നേതാവും പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റുമായ അജിത്രി മോഷ്ടിച്ചതായി പരാതി. ഡോ. സംഗീത് രവീന്ദ്രന്‍ കഴിഞ്ഞിടെ പ്രസിദ്ധീകരിച്ച ഉറുമ്പുപാലം എന്ന കവിതാസമാഹാരത്തിലെ റോസ എന്ന കവിതയിലെ എട്ട് വരികളാണ് അജിത്രി മോഷ്ടിച്ച്് വിദ്യാരംഗത്തിന്റെ നവംബര്‍ ലക്കം മാസികയില്‍ തുലാത്തുമ്പി എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.  

കോഴിക്കോട് വേദ ബുക്സ് കഴിഞ്ഞ സെപ്തംബറില്‍ റോസ എന്ന കവിത ഉള്‍പ്പെടെ 89 കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അജിത്രി എന്ന അധ്യാപിക നേതൃത്വം നല്‍കുന്ന കവനം എന്ന കവിതാ ഗ്രൂപ്പില്‍ രണ്ട് മാസം മുന്‍പ് റോസ എന്ന കവിത പോസ്റ്റ് ചെയ്തിരുന്നു. ഇത് അജിത്രി മാറ്റം വരുത്തി തുലാത്തുമ്പി എന്ന പേരില്‍ കുറെ വരികള്‍ ചേര്‍ത്ത് വിദ്യാരംഗത്തിലേക്ക് അയച്ചുവെന്നാണ് ഡോ. സംഗീത് രവീന്ദ്രന്റെ പരാതി.  

കവിത പ്രസിദ്ധീകരിച്ചതില്‍ വിദ്യാരംഗത്തിന് സംഭവിച്ച പിഴവ് മാസികയിലൂടെ തന്നെ തിരുത്തുനല്‍കി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. സംഗീത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് പരാതി നല്‍കി.  

 

 

 

 

 

  comment
  • Tags:

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.