login
'പിസി ജോര്‍ജ്‍ മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്

സംയുക്ത പ്രസ്താവനയിലാണ് പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ പിണറായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കവിത മോഷണത്തിന് പിടിയിലായ ദീപ നിശാന്തും പിസി ജോര്‍ജിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എ മുസ്ലീങ്ങളെ അപമാനിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആനിരാജ മുതല്‍ ബിന്ദു അമ്മിണിവരെയുള്ളവര്‍ നിവേദനവുമായി സര്‍ക്കാരിന്റെ മുന്നില്‍. സംയുക്ത പ്രസ്താവനയിലാണ് പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ പിണറായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കവിത മോഷണത്തിന് പിടിയിലായ ദീപ നിശാന്തും പിസി ജോര്‍ജിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്.  

പ്രസ്താവനയുടെ പൂര്‍ണരൂപം:

നിരന്തരമായ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കണം

രാജ്യത്തെ ശാന്തവും, വര്‍ഗീയ ലഹളകള്‍ സംഭവിക്കുന്നതില്‍ നിന്ന് വിമുക്തവുമായ ഒരു സംസ്ഥാനമാണ് കേരളം. നിരവധി രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മത വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുന്നതിനോട് യാതൊരുവിധ താത്പര്യവും ഇല്ലാത്ത ജനങ്ങളാണ് കേരളത്തിലേത്.

എന്നാല്‍ 2021 ഏപ്രില്‍ 11 ഞായര്‍, തൊടുപുഴയില്‍ നടന്ന ഒരു സെമിനാറില്‍ പൂഞ്ഞാറിലെ എം എല്‍ എയും ഇപ്പോള്‍ വീണ്ടും ജനവിധി തേടിയിരിക്കുന്നതുമായ ശ്രീ പി സി ജോര്‍ജ് നടത്തിയ പ്രസംഗം തീര്‍ത്തും അസത്യവും നാട്ടിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണ്. ' സുപ്രീംകോടതിയും പൊലീസും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്നും, 2030ല്‍ രാജ്യം മുസ്ലിം രാഷ്ട്രം ആക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പു നടത്തുന്ന സംഘടനകള്‍ ഉണ്ടെന്നും ഇതെല്ലാം തടയുന്നതിന് വേണ്ടി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആയി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ' അദ്ദേഹം പ്രസംഗിച്ചു. പി സി ജോര്‍ജ് ഇതിനു മുമ്പും ദളിത് വിരുദ്ധതയും മുസ്ലീം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും മുഖമുദ്രയാക്കി വിവിധ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.

ഫാസിസ്റ്റ് കാലഘട്ടത്തില്‍ ഭീകരമായ ജാതി മത ധ്രുവീകരണങ്ങള്‍ നടത്തിക്കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ കൂട്ട് നില്‍ക്കുന്ന സംഘ്പരിവാറിന്റെ പാളയത്തിലെത്താന്‍ പി സി ജോര്‍ജ് നമ്മുടെ രാജ്യത്തെ ലിഖിതമായ ഭരണഘടനയേയും , ക്രിമിനല്‍ നടപടി ചട്ടങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നാട്ടിലെ മുസ്ലിം സമൂഹത്തെ മുഴുവന്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തി ശത്രുവാക്കുന്ന ക്രിമിനല്‍ പ്രവൃത്തിയാണ് ചെയ്തിരിക്കുന്നത്. മത സൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ട് മുസ്ലിം സമൂഹത്തിനെതിരെ കലാപം നടത്താന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണിത്. ആയതിനാല്‍ നമ്മുടെ നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന പി സി ജോര്‍ജിനെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

  • ആനി രാജ
  • കെ അജിത
  • ഡോ ജെ ദേവിക
  • കെ കെ കൊച്ച്
  • മേഴ്സി അലക്സാണ്ടര്‍
  • മനില സി മോഹന്‍
  • മൃദുലാ ദേവി
  • വി കെ ജോസഫ്
  • വിജി പെണ്‍ കൂട്ട്
  • ദീദി ദാമോദരന്‍
  • അഡ്വ രശ്മിത രാമചന്ദ്രന്‍
  • ജി പി രാമചന്ദ്രന്‍
  • ഡോ സോണിയ ജോര്‍ജ്ജ്
  • സി കെ അബ്ദുള്‍ അസീസ്
  • ദീപ നിശാന്ത്
  • ഒ പി രവീന്ദ്രന്‍
  • ശ്രീജ നെയ്യാറ്റിന്‍കര
  • വര്‍ക്കല രാജ്
  • അപര്‍ണ്ണ ശിവകാമി
  • തുളസീധരന്‍ പള്ളിക്കല്‍
  • സുജ സൂസന്‍ ജോര്‍ജ്ജ്
  • അഡ്വ സ്വപ്ന ജോര്‍ജ്ജ്
  • ഡോ സാംകുട്ടി പട്ടംകരി
  • ശീതള്‍ ശ്യം
  • അജയ കുമാര്‍
  • ദിനു വെയില്‍
  • റെനി ഐലിന്‍
  • ലക്ഷ്മി രാജീവ്
  • കെ പി മറിയുമ്മ
  • ലതിക സുഭാഷ്
  • സി ആര്‍ നീലകണ്ഠന്‍
  • കെ കെ റൈഹാനത്ത്
  • പുഷ്പവതി പൊയ്പാടത്ത്
  • അഡ്വ ഭദ്ര കുമാരി
  • പ്രൊഫ കുസുമം ജോസഫ്
  • ജോളി ചിറയത്ത്
  • അഡ്വ പി എ പൗരന്‍
  • സമീര്‍ ബിന്‍സി
  • സി എസ് രാജേഷ്
  • തനൂജ ഭട്ടതിരി
  • കെ ജി ജഗദീശന്‍
  • ആര്‍ അജയന്‍
  • അഡ്വ കുക്കു ദേവകി
  • സോയ ജോസഫ്
  • പ്രമീള ഗോവിന്ദ്
  • ഷമീന ബീഗം
  • വര്‍ക്കല രാജ്
  • അമ്പിളി ഓമനക്കുട്ടന്‍
  • അഡ്വ മായകൃഷ്ണന്‍
  • ഷഫീഖ് സുബൈദ ഹക്കിം
  • ഡോ ഹരിപ്രിയ
  • അമ്മിണി കെ വയനാട്
  • സി എ അജിതന്‍
  • ഡോ ധന്യ മാധവ്
  • അഡ്വ സുജാത വര്‍മ്മ
  • ബിന്ദു അമ്മിണി
  • പുരുഷന്‍ ഏലൂര്‍
  • ശാന്തി രാജശേഖരന്‍
  • എ എസ് അജിത് കുമാര്‍
  • രാജേശ്വരി കെ.കെ
    comment

    LATEST NEWS


    വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


    'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


    'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


    വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


    കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


    വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


    ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


    'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.