×
login
ആര്‍ത്തവ അവധി‍ നല്‍കിയതിനെ 'ഒന്നു കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ' എന്ന് പരിഹസിച്ച് നവോത്ഥാനക്കാരും‍ ലിബറലുകളും

കുസാറ്റ് സര്‍വ്വകലാശാലയിലും അതിന് പിന്നാലെ കേരള സാങ്കേതിക സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച തീരുമാനത്തെ പരിഹസിച്ച് നവോത്ഥാനക്കാരും ലിബറലുകളും സ്ത്രീവിമോചനസംഘങ്ങളും. സമൂഹമാധ്യമങ്ങളിലാണ് ഇവര്‍ ആര്‍ത്തവ അവധി നല്‍കുന്നതിനെ പരിഹസിച്ച് കമന്‍റുകള്‍ നിറയ്ക്കുന്നത്.

തിരുവനന്തപുരം:കുസാറ്റ് സര്‍വ്വകലാശാലയിലും അതിന് പിന്നാലെ കേരള സാങ്കേതിക സര്‍വ്വകലാശാലയിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച തീരുമാനത്തെ പരിഹസിച്ച് നവോത്ഥാനക്കാരും ലിബറലുകളും സ്ത്രീവിമോചനസംഘങ്ങളും. സമൂഹമാധ്യമങ്ങളിലാണ് ഇവര്‍ ആര്‍ത്തവ അവധി നല്‍കുന്നതിനെ പരിഹസിച്ച് കമന്‍റുകള്‍ നിറയ്ക്കുന്നത്.  ആര്‍ത്തവത്തിന് പ്രാധാന്യം നല്‍കുന്ന സങ്കല്‍പങ്ങള്‍ ഒരു ഹിന്ദു സംസ്കാരത്തിന്‍റെ തുടര്‍ച്ചയാണെന്നും ഇതിനെ എതിര്‍ക്കണമെന്നും ചില ഇസ്ലാമിക നവോത്ഥാനക്കാരും വിദ്വേഷകമന്‍റുകള്‍ നടത്തുന്നുണ്ട്. 

ഒന്നു കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ എന്ന രീതിയിലാണ് ഇവര്‍ പരിഹാസ-വിദ്വേഷ കമന്‍റുകള്‍ നിറയ്ക്കുന്നത്. ലിബറല്‍ ഇടത്തിലെ പുരോഗമനം'  എന്ന പ്ലാറ്റ്ഫോമിലാണ് ആര്‍ത്തവ അവധി നല്‍കാനുള്ള തീരുമാനത്തിനെതിരെ വിദ്വേഷ-പരിഹാസ ട്രോളുകള്‍ നിറയുന്നത്.  


'പുരുഷന്മാര്‍ക്കും അവധി കൊടുക്കുമോ,'ഒന്ന് കഴുകിയാല്‍ വൃത്തിയാകുന്നതിന് അവധിയോ' തുടങ്ങിയ രീതികളിലാണ് കമന്‍റുകള്‍. അപ്പോള്‍ ലിംഗസമത്വം വേണ്ടേ എന്നാണ് സ്ത്രീവിമോചന സംഘങ്ങള്‍ ചോദ്യമുന്നയിക്കുന്നത്. 'നിങ്ങള്‍ സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് എങ്ങിനെയൊക്കെയാണ് മനസ്സിലാക്കിയത് എന്നത് ബോധ്യപ്പെട്ടു'- ഒരു യുവതി പറയുന്നു.  

ആര്‍ത്തവ അവധിയെ ഹൈന്ദവ സംസ്കാരത്തിന്‍റെ തുടര്‍ച്ചയെന്നോണം പരിഹസിച്ച് ഫാസിസ്റ്റ് വിരുദ്ധ പ്രചാരകര്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ചിലരും ട്രോളുകളുമായി എത്തുന്നുണ്ട്.  

സര്‍വ്വകലാശാലയിലും ഈ സെമസ്റ്റര്‍ മുതലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്. ഇത് പ്രകാരം വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ട് ശതമാനം അവധി കൂടുതല്‍ ലഭിയ്ക്കും. സര്‍വ്വകലാശാലകളില്‍ ഇതോടെ പെണ്‍കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ 73 ശതമാനം ഹാജര്‍ മതി. എന്നാല്‍ ഇതേ സ്ഥാനത്ത് ആണ്‍കുട്ടികള്‍ക്ക് 75 ശതമാനം ഹാജര്‍ വേണ്ടിവരും. 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.