×
login
ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിന് ജാമ്യമില്ല, വിചാരണക്കോടതി ഹര്‍ജി തള്ളി; പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന സന്തോഷ് ഈപ്പന്റെ ആവശ്യവും നിരസിച്ചു

യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരാണ്. യുഎഇ കോണ്‍സുലേറ്റാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തത്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല.

കൊച്ചി : ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ചികിത്സാര്‍ത്ഥം ഇടക്കാല ജാമ്യം അനുവദിക്കണമന്നാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.  

എന്നാല്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കേസില്‍ ഒന്നാംപ്രതിയായ ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്. ജാമ്യ ഉപാധികളില്‍ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജി കോടതി തള്ളി. തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നും സന്തോഷ് ഈപ്പന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അതും തള്ളി.  

അതേസമയം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശിവശങ്കര്‍ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതി പരിഗണനയിലാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.  

യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരാണ്. യുഎഇ കോണ്‍സുലേറ്റാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തത്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല. ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന്‍ കേസ് എന്നും ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.  

സുപ്രീം കോടതിയില്‍ ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ നേരത്തെ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുമ്പ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നല്‍കണമെന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടതെങ്കിലും ഹര്‍ജി ഇപ്പോഴും പരിഗണനയിലാണ്.


 

 

 

 

 

    comment

    LATEST NEWS


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.