login
ലൈഫ്മിഷന്‍ ഫ്ളാറ്റ്; ഹാബിറ്റാറ്റിനെ ഒഴിവാക്കിയത് മന്ത്രി ജയരാജന്റെ നിര്‍ദേശത്താല്‍; എതിര്‍ത്ത കളക്ടറെയും തെറിപ്പിച്ചു

ആദ്യ ഘട്ടത്തില്‍ ഹാബിറ്റാറ്റിനെ നിര്‍മാണമേല്‍പ്പിക്കാനായിരുന്നു തീരുമാനം. നഗരസഭ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പോയി ഹാബിറ്റാറ്റ് പ്രതിനിധികളുമായി സംസാരിച്ച്, പ്ലാന്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹാബിറ്റാറ്റ് പ്ലാന്‍ വരച്ച് കൈമാറി. നഗരസഭയും ഹാബിറ്റാറ്റും തമ്മില്‍ പ്രാഥമിക കരാറുമുണ്ടാക്കി. ഈ ഘട്ടത്തിലാണ് മന്ത്രിമാരുടെ ഇടപെടലുണ്ടായത് എന്നാണ് നഗരസഭ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹാബിറ്റാറ്റുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇ.പി നിര്‍ദേശിക്കുകയായിരുന്നു. പിന്നീടുള്ള കാര്യങ്ങളിലൊന്നും നഗരസഭക്ക് പങ്കുണ്ടായിരുന്നില്ല. മന്ത്രി എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരം ലൈഫ് മിഷന്‍ നേരിട്ടാണ് നടത്തിയത്, ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫഌറ്റ് നിര്‍മാണം പ്ലാന്‍ വരച്ച ഹാബിറ്റാറ്റിനെ ഏല്‍പ്പിക്കാനുള്ള ആദ്യ തീരുമാനം അട്ടിമറിച്ചത് മന്ത്രി ഇ.പി. ജയരാജന്റെ ഇടപെടല്‍. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനാരംഭിച്ച സമയം മുതല്‍ മന്ത്രി ഇ.പി. ജയരാജന്‍ എല്ലാക്കാര്യങ്ങളിലും നേരിട്ട് ഇടപെടുകയും അന്വേഷിക്കുകയും ചെയ്തിരുന്നുവെന്ന് വടക്കാഞ്ചേരി നഗരസഭാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.  

ആദ്യ ഘട്ടത്തില്‍ ഹാബിറ്റാറ്റിനെ നിര്‍മാണമേല്‍പ്പിക്കാനായിരുന്നു തീരുമാനം. നഗരസഭ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പോയി ഹാബിറ്റാറ്റ് പ്രതിനിധികളുമായി സംസാരിച്ച്, പ്ലാന്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹാബിറ്റാറ്റ് പ്ലാന്‍ വരച്ച് കൈമാറി. നഗരസഭയും ഹാബിറ്റാറ്റും തമ്മില്‍ പ്രാഥമിക കരാറുമുണ്ടാക്കി. ഈ ഘട്ടത്തിലാണ് മന്ത്രിമാരുടെ ഇടപെടലുണ്ടായത് എന്നാണ് നഗരസഭ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹാബിറ്റാറ്റുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇ.പി നിര്‍ദേശിക്കുകയായിരുന്നു. പിന്നീടുള്ള കാര്യങ്ങളിലൊന്നും നഗരസഭക്ക് പങ്കുണ്ടായിരുന്നില്ല. മന്ത്രി എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരം ലൈഫ് മിഷന്‍ നേരിട്ടാണ് നടത്തിയത്, ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.  

നിര്‍ദിഷ്ട സ്ഥലത്ത് ഇത്രയും വലിയ ഫഌറ്റ് സമുച്ചയം നിര്‍മിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമ സര്‍ക്കാരിനും നഗരസഭയ്ക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ കളക്ടറുടെ നിര്‍ദേശം അവഗണിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ അനുപമയെ സ്ഥലം മാറ്റി.

 ജില്ലയിലെ സിപിഎമ്മിനുള്ളില്‍ അന്ന് തന്നെ ഈ വിഷയം വിവാദമായിരുന്നു. ഭൂമിയും പ്ലാനും കരാറുമായ പദ്ധതി മാറ്റാനാകില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തു. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത ഉണ്ടായതോടെ അന്ന് വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയിലും തൃശൂര്‍ ജില്ലാ കമ്മിറ്റിയിലും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇ.പി. ജയരാജന്‍ എതിര്‍പ്പ് അറിയിച്ച കാര്യം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും പാര്‍ട്ടി നേതൃത്വം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളിലെ വിവാദം അവസാനിച്ചത്.  

കൗതുകകരമായ കാര്യം ഹാബിറ്റാറ്റ് വരച്ചു നല്‍കിയ പ്ലാന്‍ ഉപയോഗിച്ചാണ് പിന്നീട് വന്ന യൂണിടാക് നിര്‍മാണമാരംഭിച്ചത് എന്നതാണ്. പ്ലാന്‍ വരച്ചതിന്റെ പ്രതിഫലം ഇതുവരെ നഗരസഭയോ ലൈഫ് മിഷനോ നല്‍കിയിട്ടില്ലെന്ന് ഹാബിറ്റാറ്റ് അറിയിച്ചു.

  comment

  LATEST NEWS

  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി

  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി

  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

  യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.