login
ലൈഫ് മിഷന്‍ കമ്മീഷന്‍ തട്ടിപ്പ്; തെളിവുകള്‍ ശക്തം; ഇഡി റിപ്പോര്‍ട്ട് ആഭ്യന്ത്ര മന്ത്രാലയത്തിന് കൈമാറും; അന്വേഷണത്തിന് സിബിഐ എത്തും

കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയാണുള്ളതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അഴിമതി, നികുതി വെട്ടിച്ച് കള്ളപ്പണം കടത്ത്, അനുമതിയില്ലാതെ വിദേശ ഫണ്ട് കൈപ്പറ്റല്‍ എന്നീ ഗുരുതര കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ഇടപാടുകള്‍ക്ക് പിന്നിലുള്ളത് വന്‍ സ്വാധീനമുള്ളവരാണ്.

തൃശൂര്‍: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ തെളിവുകള്‍ ശക്തമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ധനകാര്യ-ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കൈമാറും. കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയെന്നും  എന്‍ഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞു.  

 അന്വേഷണം നടത്തിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ഇതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥര്‍ ധനകാര്യമന്ത്രാലയത്തിന്് സമര്‍പ്പിച്ച റിപ്പോര്‍ട്ട്  ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ അന്വേഷണം സംബന്ധിച്ച് ആഭ്യന്തര വകുപ്പാണ് തീരുമാനമെടുക്കുകയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

   കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സാധ്യതയാണുള്ളതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അഴിമതി, നികുതി വെട്ടിച്ച് കള്ളപ്പണം കടത്ത്,  അനുമതിയില്ലാതെ വിദേശ ഫണ്ട് കൈപ്പറ്റല്‍ എന്നീ ഗുരുതര കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ഇടപാടുകള്‍ക്ക് പിന്നിലുള്ളത് വന്‍ സ്വാധീനമുള്ളവരാണ്.  

റെഡ്ക്രസന്റിന് പുറമേ മറ്റ് സ്വകാര്യ ഏജന്‍സികളില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും അന്വേഷണം വേണം. സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് സൂചിപ്പിച്ചിട്ടുണ്ട്, അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ അന്വേഷണ ഏജന്‍സികളുടേയും സഹായം വേണം. കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ റവന്യൂ വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയുടെ അന്വേഷണത്തിന് പരിമിതികളുണ്ട്.  

 ഇ.ഡി.യുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതിന് പിന്നാലെ തിരക്കിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് കേസ് അട്ടിമറിക്കാനാണെന്ന ആശങ്കയോട് പ്രതികരിക്കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ തയാറായില്ല. എത്ര അട്ടിമറിക്കാന്‍ ശ്രമിച്ചാലും പ്രതികള്‍ക്ക് രക്ഷപ്പെടാനാവാത്തവിധം ശക്തമാണ് രേഖകളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.  

അന്വേഷണത്തിന്റെ പേരില്‍ വിജിലന്‍സിന് ഫയലുകളും തെളിവുകളും ശേഖരിക്കാനും പരിശോധിക്കാനുമാകും. സിബിഐ അന്വേഷണം പ്രഖ്യാപിച്ചാലും ഫയലുകള്‍ കൈമാറാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനും കഴിയും. സിപിഎമ്മുകാര്‍ പ്രതികളായ പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ ആവശ്യപ്പെട്ടിട്ടും ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.  

 

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.