×
login
ടച്ചിങ്‌സിന്റെ മണം കിട്ടി എലി കവര്‍ തുരന്നു; ബംഗളൂരുവില്‍ നിന്ന് സുഹൃത്തിന് മദ്യം പാര്‍സല്‍ അയച്ച മലയാളിയെ കാത്തിരിക്കുന്നത് അറസ്റ്റ്

സംഭവത്തില്‍ ബംഗളൂരു മലയാളിയേയും എറണാകുളത്തെ സുഹൃത്തിനേയും എക്സൈസ് തിരിച്ചറിഞ്ഞു

കൊച്ചി: തപാലില്‍ മദ്യവും ടച്ചിങ്‌സും അടക്കം സുഹൃത്തിന് ബംഗളൂരുവില്‍ നിന്ന് പാര്‍സല്‍ അയച്ച മലയാളിയെ കാത്തിരിക്കുന്നത് അറസ്റ്റ്. മലയാളിയെ കുടുക്കിയത് ആകട്ടെ ഒരു എലിയും. മൂന്ന് കുപ്പി മദ്യം. ടച്ചിംഗ്‌സിന് മിസ്ച്ചര്‍ എല്ലാം ഒരു പെട്ടിയിലാക്കി അതീവരഹസ്യമായി ആണ് ബംഗളൂരുവില്‍ നിന്ന് തപാല്‍ മാര്‍ഗം എറണാകുളത്തെ സുഹൃത്തിന് ബംഗളൂരുവിലെ മലയാളി സുഹൃത്ത് പാര്‍സല്‍ അയച്ചത്. മദ്യം ഒളിപ്പിച്ച പെട്ടിയുടെ ഒരുഭാഗം എലി തുരന്ന് വച്ചതാണ് 'മദ്യക്കടത്ത്' ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

സംഭവത്തില്‍ ബംഗളൂരു മലയാളിയേയും എറണാകുളത്തെ സുഹൃത്തിനേയും എക്സൈസ് തിരിച്ചറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാസര്‍ലില്‍ പേരും ഫോണ്‍നമ്പറുമടക്കം വ്യക്തമായി എഴുയാണ് സുഹൃത്തിനായി മദ്യം കയറ്റിവിട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളത്തുകാരനെ എക്സൈസ് ചോദ്യം ചെയ്യും. വിവരം ഉറപ്പാക്കിയ ശേഷമായിരിക്കും അറസ്റ്റ്. പെട്ടിയില്‍ മദ്യം കണ്ടെത്തിയതോടെ ജീവനക്കാര്‍ വിവരം എക്സൈസിനെ അറിയിക്കുകയായിരുന്നു.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം സ്ഥലത്ത് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ എത്തിയ എറണാകുളം അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍ രാം പ്രസാദിന് പിന്നീടുള്ള കാര്യങ്ങള്‍ എളുപ്പമായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ജയലാല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഫ്രെഡി ഫെര്‍ണാണ്ടസ്, രഞ്ചിത്ത്, വിമല്‍,ജിതിന്‍ ജയഘോഷ് എന്നിവരുണ്ടായിരുന്നു.

 

 

    comment

    LATEST NEWS


    തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


    ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


    കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


    'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


    കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


    വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


    കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


    കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.