login
ഫെബ്രുവരി 1 മുതല്‍ പുതുക്കിയ നിരക്ക്; ഇനി വലിയ ബോട്ടിലുകളിലും മദ്യം ലഭ്യം, പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനും ബീവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം

വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യവും തിരക്കും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജ് ഔട്‌ലെറ്റുകളില്‍ വലിയ ബോട്ടിലുകളിലും മദ്യം ലഭ്യമാക്കാന്‍ ഒരുങ്ങുന്നു. രണ്ടേകാല്‍ ലിറ്ററിന്റേയും ബോട്ടിലുകളിലും ഇനിമുതല്‍ മദ്യം വില്‍പ്പനയ്‌ക്കെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകളില്‍ മദ്യം വിതരണം ചെയ്യുന്നത് നിര്‍ത്താനും തീരുമാനിച്ചിരിക്കുന്നത്. വിതരണക്കാര്‍ക്ക് ഇതുസംബന്ധിച്ച് ബീവറേജസ് കോര്‍പ്പറേഷന്‍ കത്ത് നല്‍കി കഴിഞ്ഞു.  

അതേസമയം പുതുക്കിയ മദ്യവില അടുത്തമാസം ഒന്ന് മുതല്‍ നിലവില്‍ വരും. വിതരണക്കാര്‍ ബെവ്‌കോയ്ക്ക് നല്‍കുന്ന അടിസ്ഥാന വിലയില്‍ നിന്നും ഏഴ് ശതമാനം അധികനിരക്കാണ് ഈടാക്കുക. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അതേസമയം കൊറോണ വൈറസിനെ തുടര്‍ന്ന് ബീവറേജസിന്റെ വില്‍പ്പനയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മദ്യ വില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ബീവറേജസ് കൊണ്ടുവന്ന ബെവ്ക്യൂ ആപ്പ് പിന്‍വലിക്കുകയും ബാറുകള്‍ പാഴ്‌സല്‍ വില്‍പ്പന അവസാനിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. 

വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യവും തിരക്കും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മദ്യവില കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭകരമായേക്കും. ബെവ്‌കോയുടെ വരുമാനവും ഇടിയില്ല. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്ന് മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലുകുപ്പികളില്‍ ആയിരിക്കും.  

 

 

 

 

  comment

  LATEST NEWS


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.