×
login
സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ അറിഞ്ഞില്ല; ഭാര്യക്കായി സ്വന്തം നിലയില്‍ കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കുവിട്ട് മുന്‍ ഡിജി ബെഹറ; നടപടി വിവാദത്തില്‍

ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പോലീസുകാരന് ഒരു ദിവസം 1500 രൂപയും, ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പോലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കുന്നത്. എല്ലാവര്‍ഷവും 22 പോലീസുകാരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കും.

തിരുവനന്തപുരം: സ്വന്തം നിലയ്ക്ക് കൂടുതല്‍ പോലീസുകാരെ സുരക്ഷയ്ക്കായി വിട്ടു നല്‍കിയതിന് ബെഹ്‌റയ്ക്കെതിരെ ടെക്‌നോപാര്‍ക്ക്. ടെക്കനോപാര്‍ക്ക് ആവശ്യപ്പെടാതെ തന്നെ 18 വനിതാ പോലീസുകാരെയാണ് ബഹറ വിട്ടുനല്‍കിയത്.

ബെഹ്‌റയുടെ ഭാര്യ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത്. ഓഡിറ്റ് നടത്തിയപ്പോള്‍ ബെഹ്‌റ അധികമായി നിയോഗിച്ച പോലീസുകാരുടെ ശമ്പള ഇനത്തില്‍ 1 കോടി 70 ലക്ഷം ടെക്‌നോപാര്‍ക്ക് നല്‍കേണ്ടിവരും. എന്നാല്‍ ഈ തുക കൊടുക്കാനാകില്ലെന്ന് ടെക്‌നോപാര്‍ക്ക് വ്യക്തമാക്കി. അതേസമയം, തീരുമാനം സര്‍ക്കാറിന് വിട്ടിരിക്കുകയാണ് നിലവിലെ ഡി.ജി.പി


ടെക്‌നോപാര്‍ക്കിന്റെ സുരക്ഷ കേരള പോലീസിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഡ്രിയല്‍ സെക്രൂരിറ്റി ഫോഴ്‌സിനാണ്. സുരക്ഷക്കായി ടെക്‌നോപാര്‍ക്ക് പൊലീസിന് പണം നല്‍കുമെന്ന് കാണിച്ച് 2017ല്‍ ധാരണാ പത്രവുമുണ്ടാക്കി. 22 പോലീസുകാരെ ടെക്‌നോപാര്‍ക്ക് ആവശ്യപ്പെട്ടുവെങ്കിലും 40 പേരെ നിയോഗിച്ച് ഡിജിപിയായിരുന്ന ലോക് നാഥ് ബെഹറ ഉത്തരവിറക്കി. 18 വനിതാ പോലീസുകാരെയാണ് അധികമായി നല്‍കിയത്. സര്‍ക്കാരോ ടെക്‌നോപാര്‍ക്കോ അറിയാതെയാണ് ബെഹറ ഇവരെ നിയമിച്ചത്.

ആയുധവുമായി കാവല്‍ നില്‍ക്കുന്ന ഒരു പോലീസുകാരന് ഒരു ദിവസം 1500 രൂപയും, ആയുധമില്ലാതെ കാവല്‍ നില്‍ക്കുന്ന പോലീസുകാരന് 1400 രൂപയുമാണ് ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കുന്നത്. എല്ലാവര്‍ഷവും 22 പോലീസുകാരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് നല്‍കും. 18 പോലീസുകാരുടെ ശമ്പളം കൂടി വേണെന്നാവശ്യപ്പെട്ട് എസ്‌ഐഎസ്എഫ് കമാണ്ടന്റ് മുന്‍ വര്‍ഷങ്ങളില്‍ ടെക്‌നോപാര്‍ക്കിന് കത്തു നല്‍കി. സ്ഥാപനം ആവശ്യപ്പെടാതെ നിയോഗിച്ച പോലീസുകാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ മറുപടി നല്‍കി.

  comment

  LATEST NEWS


  മത്സരിക്കുന്നത് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം; സ്ഥാനാര്‍ത്ഥി പൊതുസമ്മതനായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് തരൂരിനോട് പറഞ്ഞിരുന്നെന്ന് ഖാര്‍ഗെ


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.