×
login
ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത‍; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

രണ്ടു ന്യായാധിപരന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് പിണറായിക്കെതിരായ കേസില്‍ ബാബു മാത്യു ടി ജോസഫ് കൂടി വാദം കേട്ടശേഷമാകും വിധി പറയുക.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത കേസില്‍ പിണറായി വിജയനെതിരെ വിധി പറയാതെ ഡിവിഷന്‍ ബെഞ്ച്. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിന് വിട്ടു. ഇനി ഫുള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. രണ്ടു ന്യായാധിപരന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് പിണറായിക്കെതിരായ കേസില്‍ ബാബു മാത്യു ടി ജോസഫ് കൂടി വാദം കേട്ടശേഷമാകും വിധി പറയുക.  

മുഖ്യമന്ത്രിയും  മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. . വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തത് വിവാദമായിരുന്നു.  പരാതിക്കാരന്‍  കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.  തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയാണ് ഇന്നു പരിഗണിക്കുന്നത്.

അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍നിന്ന് പണം നല്‍കിയതാണ് പരാതിക്ക് ആധാരം.2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്.


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.