×
login
കതിരൂര്‍ മനോജ്‍ വധക്കേസിലെ പ്രതിയുടെ നേതൃത്വത്തില്‍ പണം കൊള്ളയടി സംഘം; ലക്ഷ്യമിടുന്നത് ഹവാല ഇടപാടുകാരെ, ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കവരുന്നത് ഹവാല പണം ആയതിനാല്‍ കേസ് നല്‍കില്ല എന്ന ധൈര്യത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഇവരെയെല്ലാം പാര്‍ട്ടിയില്‍ നിന്നും നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് കേസ് പുറത്തുവന്നതോടെ പാര്‍ട്ടി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കാസര്‍കോഡ് : കാസര്‍കോഡ് ദേശീയപാത വഴി പണംകൊള്ളയടിക്കുന്ന സംഘത്തിന് പിന്നില്‍ കതിരൂര്‍ മനോജ് വധക്കേസ് പ്രതിയും പ്രാദേശിക സിപിഎം പ്രവര്‍ത്തകരുമെന്ന് അന്വേഷണ സംഘം. മഹാരാഷ്ട്ര സ്വദേശിയായ കാസര്‍കോട്ടെ സ്വര്‍ണ്ണ വ്യാപാരി കൈലാസിന്റെ പണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ സിപിഎം പ്രവര്‍ത്തകരുടെ പങ്കാളിത്തം കണ്ടെത്തിയത്. കതിരൂര്‍ മനോജ് വധക്കേസിലെ ഒമ്പതാം പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.  

കഴിഞ്ഞ സെപ്തംബര്‍ 22നാണ് സ്വര്‍ണ്ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന കൈലാസിന്റെ ഒരു കോടി 65 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടത്. മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് കൊള്ളയടി സംഘമെത്തി പണം അപഹരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിലിന്റേയും വയനാട് സ്വദേശിയായ സുഹൃത്ത് സുജിത്തിന്റേയും പങ്കാളിത്തം തിരിച്ചറിയുന്നത്. സിപിഎം പ്രവര്‍ത്തകനാണ് സുജിത്ത്.  സിനിലിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.  


കാസര്‍കോട്ടെ കേസ് കൂടാതെ നിലമ്പൂരില്‍ നിന്ന് 84 ലക്ഷവും ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, കതിരൂരില്‍ നിന്ന് 50 ലക്ഷവും കവര്‍ന്നതിന് പിന്നില്‍ ഈ സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പ്രധാന സഹായിയായ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്കും സിപിഎം പ്രവര്‍ത്തകനാണ്. സഖാവ് എന്ന വിളിപ്പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.  

കവരുന്നത് ഹവാല പണം ആയതിനാല്‍ കേസ് നല്‍കില്ല എന്ന ധൈര്യത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. അതേസമയം ഇവരെയെല്ലാം പാര്‍ട്ടിയില്‍ നിന്നും നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് കേസ് പുറത്തുവന്നതോടെ പാര്‍ട്ടി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.