×
login
കടക്കെണിയില്‍ നിന്നു കരകയറാന്‍ സ്വന്തം വീട് ‍നറുക്കെടുപ്പിലൂടെ വില്‍ക്കാനിറങ്ങിയ ദമ്പതികളെ പൂട്ടി ലോട്ടറിവകുപ്പ്; കൂപ്പണ്‍ വില്‍പ്പന നിര്‍ത്തിച്ചു

കേരള ബാങ്ക് ജഗതി ശാഖയില്‍ നിന്ന് വീടുവാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നത് മുടങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്.

തിരുവനന്തപുരം: കടത്തില്‍ നിന്നും കരകയറാന്‍ സ്വന്തം വീട് നറുക്കെടുപ്പിലൂടെ വില്‍ക്കാനിറങ്ങിയ കുടുംബത്തിനെതിരെ ലോട്ടറി വകുപ്പ്. വീട് നറുക്കെടുപ്പിലൂടെ വില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്നും ഇത് തടയണമെന്നും ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് നിര്‍ദേശം നല്‍കി. വ്യക്തികള്‍ക്ക് പണം വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ലെന്നും സംഭവത്തില്‍ എസ്പിയ്ക്ക് പരാതി നല്‍കുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. ജോയിന്റ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വീട്ടിലെത്തി വട്ടിയൂര്‍ക്കാവ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. വീട്ടുടമസ്ഥരായ അജോ അന്ന ദമ്പതികള്‍ കൂപ്പണ്‍ വില്‍പ്പന തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.

കേരള ബാങ്ക് ജഗതി ശാഖയില്‍ നിന്ന് വീടുവാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നത് മുടങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വായ്പ അടയ്‌ക്കേണ്ട സമയം നീട്ടിക്കിട്ടാന്‍ മന്ത്രിയടക്കമുള്ളവരെ കണ്ടെങ്കിലും ബാങ്ക് ജീവനക്കാരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദം മൂലമാണ് വീട് വിറ്റ് കടം തീര്‍ക്കാന്‍ കുടുംബം തീരുമാനിച്ചത്. അത്യാവശ്യക്കാരെന്ന് കണ്ടതോടെ വിപണിവിലയും കുറച്ച് നല്‍കാനാണ് പലരും ശ്രമിച്ചത്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ മൂന്നാംമൂട് ക്രിസ്തുരാജപുരം ദേവാലയത്തിലെ വികാരി അടക്കമുള്ളവരുടെ സഹായത്തോടെ നറുക്കെടുപ്പ് നടത്താന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. അക്കൗണ്ടന്റായിരുന്ന അജോയ്ക്ക് അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ടതോടെ ജോലി നഷ്ടമായി. എന്‍ജിനീയറായിരുന്ന അന്നയ്ക്കും കൊവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടമായിരുന്നു.


  comment

  LATEST NEWS


  13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.