×
login
വീണ്ടും ലൗ ജിഹാദ്‍: ഇത്തവണ മലപ്പുറത്ത്; കുടുങ്ങിയത് ചങ്ങനാശ്ശേരി സ്വദേശിനി 19 കാരി എമിലി

മയക്കുമരുന്ന് നല്‍കി അന്യമതസ്ഥരായ പെണ്‍ കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന ഗ്രൂപ്പിലെ കണ്ണിയാണ് ഷാജഹാന്‍ എന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് എമിലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി

തിരൂര്‍:  മലപ്പുറത്ത് വീണ്ടും ലൗ ജീഹാദ്.  ചങ്ങനാശ്ശേരി തുരുത്തി സ്വദേശിനിയായ  എമിലി (19) ആണ് ഇരയായത്. തിരൂരില്‍ നേത്ര ചികിത്സ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്. സഹോദരി ആല്‍ഫി ഇവിടെ ആരോഗ്യ വകുപ്പില്‍ നേഴ്‌സാണ്. എമിലിയേയും അമ്മയേയും ചേച്ചി  വാടക വീടെടുത്ത്  കൊണ്ടുവന്നു.

ഇവിടെ വച്ച്  തിരൂർ ചമ്രവട്ടം സ്വദേശി ഷാജഹാൻ എന്ന 26 കാരനുമായി പരിചയപ്പെട്ടു. 3 മാസത്തെ താമസത്തിനിടയില്‍ ഇവര്‍ പ്രേമത്തിലായി എന്നാണ് പറയുന്നത്.  

മയക്കുമരുന്ന് നല്‍കി അന്യമതസ്ഥരായ പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന ഗ്രൂപ്പിലെ കണ്ണിയാണ് ഷാജഹാന്‍ എന്ന സൂചന ലഭിച്ചതിനെതുടര്‍ന്ന് എമിലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എമിലിയോടൊപ്പം ഷാജഹാന്‍ തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി. പ്രേമത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു. 


തിരൂർ സ്റ്റേഷനിലെത്തിയ എമിലിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഷാജഹാനൊപ്പം പോകുന്നതായി എമിലി കോടതിയിൽ പറഞ്ഞതായി ബസുക്കൾ അറിയിച്ചു. ചങ്ങനാശ്ശേരി സ്വദേശി ആയതിനാല്‍ അവിടുത്തെ കോടതിയിലാണ് പെണ്‍കുട്ടിയെ ഹാജരാക്കിയത്.. കോടതി പരിസരത്ത് ഷാജഹാന്റെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് വാഹനങ്ങളില്‍ നിരവധി യുവാക്കള്‍ എത്തിയിരുന്നു. എമിലിയെ തിരൂരിലേക്ക് കൊണ്ടുവരാതെ കായംകുളത്തുള്ള രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് അറിയുന്നത്. ലൗ ജിഹാദിലെ കണ്ണിയാണ് ഷാജഹാന്‍ എന്നതിന്റെ വ്യക്തമായ സൂചനയാണിത്.

 തനിക്ക് തിരിച്ചു വരാന്‍ താല്പര്യമുണ്ടെന്നും ജീവന് ഭീഷണി ഉള്ളതു കൊണ്ടാണ് പോകുന്നതെന്നും എമിലി പറഞ്ഞതായി  സഹോദരി ആല്‍ഫി പറഞ്ഞു.

 

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.