×
login
കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം ജെന്‍സിക്ക് വേറിട്ട അനുഭവം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ കാനാറ വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് ഇന്നലെ അക്ഷരാര്‍ഥത്തില്‍ ജീവിതത്തില്‍ മറക്കാനാകാത്ത അദ്ഭുതദിവസം. മറ്റൊന്നുമല്ല രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ അവസരം ലഭിച്ചു. അതും തീരെ പ്രതീക്ഷിക്കാതെ. മന്ത്രിമാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ നേരം ജെന്‍സി പിന്നോട്ട് മാറിനിന്നെങ്കിലും ജെന്‍സിയുടെ കൈപിടിച്ച് മന്ത്രി സ്മൃതി ഇറാനി ഒപ്പം കൂട്ടുകയായിരുന്നു. പ്രോട്ടോകാള്‍ എല്ലാം മാറ്റിവച്ച് മന്ത്രിമാരുടെ അടുത്തിരുന്നാണ് ജെന്‍സിയും ഉച്ചഭക്ഷണം കഴിച്ചത്. ജെന്‍സിക്ക് അത് വേറിട്ട അനുഭവമായി. ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാനാറ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജെന്‍സിയെ ഒപ്പം കൂട്ടി കിളിമാനൂരിലെ ഹോട്ടലില്‍ നിന്ന് കേന്ദ്രമന്ത്രിമാരുടെ ഉച്ച ഭക്ഷണം

കിളിമാനൂര്‍ ഗോവിന്ദ്  

കിളിമാനൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ കാനാറ വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് ഇന്നലെ അക്ഷരാര്‍ഥത്തില്‍ ജീവിതത്തില്‍ മറക്കാനാകാത്ത അദ്ഭുതദിവസം. മറ്റൊന്നുമല്ല രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ അവസരം ലഭിച്ചു. അതും തീരെ പ്രതീക്ഷിക്കാതെ.

കേന്ദ്ര വനിതാശിശു വികസനമന്ത്രി സ്മൃതി ഇറാനി, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനാണ് ജെന്‍സിക്ക് ഭാഗ്യം ലഭിച്ചത്. ഇന്നലെ ഉച്ചഭക്ഷണത്തിന് ഇരുവരും കിളിമാനൂരില്‍ എത്തിയിരുന്നു. കിളിമാനൂര്‍ കുറവന്‍കുഴിയിലെ ഹോട്ടലിലാണ് ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയത്. തിരുവനന്തപുരത്ത് നടന്ന ബിഎംഎസിന്റെ സംസ്ഥാന വനിതാ തൊഴിലാളി സംഗമം കഴിഞ്ഞ് കോട്ടയത്തിന് പോകും വഴിയാണ്  ഇരുവരും ഉച്ചഭക്ഷണം കഴിക്കാന്‍ കിളിമാനൂരില്‍ ഇറങ്ങിയത്.


വിവരം മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് ബിജെപി കിളിമാനൂര്‍ മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പോങ്ങനാടിന്റെ നേതൃത്വത്തില്‍ കിളിമാനൂരിലെ ബിജെപി പ്രവര്‍ത്തകരും മന്ത്രിയെ സ്വീകരിക്കാന്‍  ഹോട്ടലില്‍ എത്തിയിരുന്നു. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ കാനാറ വാര്‍ഡില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഹോട്ടലിനോട് ചേര്‍ന്നാണ് കാനാറ വാര്‍ഡ്. പ്രചാരണം നടക്കുന്നതിനിടയിലാണ് മന്ത്രി കിളിമാനൂര്‍ വഴി കടന്ന് പോകുന്നതും ഉച്ചഭക്ഷണം കഴിക്കാന്‍ ഇറങ്ങുന്ന വിവരവും ജെന്‍സിയും പ്രവര്‍ത്തകരും അറിയുന്നതും.  

വിവരം അറിഞ്ഞ്  ജെന്‍സിയും മന്ത്രിയെ കാണാന്‍ അവിടെ എത്തിയിരുന്നു. മന്ത്രിമാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ നേരം ജെന്‍സി പിന്നോട്ട് മാറിനിന്നെങ്കിലും ജെന്‍സിയുടെ കൈപിടിച്ച് മന്ത്രി സ്മൃതി ഇറാനി  ഒപ്പം കൂട്ടുകയായിരുന്നു. പ്രോട്ടോകാള്‍ എല്ലാം മാറ്റിവച്ച് മന്ത്രിമാരുടെ അടുത്തിരുന്നാണ് ജെന്‍സിയും ഉച്ചഭക്ഷണം കഴിച്ചത്. ജെന്‍സിക്ക് അത് വേറിട്ട അനുഭവമായി. ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.