login
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത‍ നല്‍കി പാര്‍ട്ടിയെ അപമാനിക്കുന്നു; മറ്റെന്നാള്‍ ചാനല്‍ ഓഫീസിലേക്ക് മാര്‍ച്ച്; ഭീഷണിയുമായി സിപിഎം

മന്‍സൂര്‍ വധക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്താണ് രതീഷ് തൂങ്ങിമരിച്ചത്. മരണത്തിന് കാരണക്കാരായ ലീഗുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും ആത്മഹത്യ, കൊലപാതകമെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് നിരന്തരം പറയുന്ന കെ. സുധാകരന്‍ തെളിവുകള്‍ ഹാജരാക്കണമെന്നും എം.വി ജയരാജന്‍ പറഞ്ഞു

കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ ഭീഷണിയുമായി സിപിഎം കണ്ണൂര്‍ നേതൃത്വം. ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കി പാര്‍ട്ടിയെ അപമാനിച്ചുവെന്ന് ആരോപിച്ച് മറ്റെന്നാള്‍ ചാനലിന്റെ കണ്ണൂര്‍ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഇക്കാര്യം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. 

മന്‍സൂര്‍ വധക്കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്താണ് രതീഷ് തൂങ്ങിമരിച്ചത്. മരണത്തിന് കാരണക്കാരായ ലീഗുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും ആത്മഹത്യ, കൊലപാതകമെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് നിരന്തരം പറയുന്ന കെ. സുധാകരന്‍ തെളിവുകള്‍ ഹാജരാക്കണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന വിവരം രതീഷ് വീട്ടില്‍ പറഞ്ഞിരുന്നു. ബോംബേറില്‍ പരിക്കേറ്റ മന്‍സൂര്‍ മരിച്ച കേസില്‍ അന്യായമായി പ്രതി ചേര്‍ത്തതില്‍ അവന്‍ ആകെ പ്രയാസത്തിലായിരുന്നു. എല്ലാവരുമായി സൗഹൃദം പുലര്‍ത്തുന്ന ആളായിരുന്നു രതീഷ്. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രദേശത്തെ ലീഗുകാര്‍ ഗൂഢാലോചന നടത്തി കൊലക്കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് അയാള്‍ ആത്മഹത്യ ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു.  

  comment

  LATEST NEWS


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.