ഭാവി തലമുറയുടെ സമൃദ്ധിക്കായി നമ്മുടെ നാടിനെ ഇനിയും ശക്തമായി നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരോഗ്യവും ദീര്‍ഘായുസും ലഭിക്കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയതായി യുസഫലി അറിയിച്ചു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചാബില്‍ തടഞ്ഞത് ദുഃഖകരമെന്ന് പ്രവാസി വ്യവസായി എം.എ യുസഫലി. നമ്മുടെ പ്രധാനമന്ത്രിയുടെ റോഡ് യാത്ര പഞ്ചാബില്‍ തടഞ്ഞത് ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദേഹം ട്വീറ്റ് ചെയ്തു. ഭാവി തലമുറയുടെ സമൃദ്ധിക്കായി നമ്മുടെ നാടിനെ ഇനിയും ശക്തമായി നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരോഗ്യവും ദീര്‍ഘായുസും ലഭിക്കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയതായി യുസഫലി അറിയിച്ചു.
കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ തടഞ്ഞത്. കര്‍ഷകരെന്ന പേരില്‍ പ്രതിഷേധക്കാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് 20 മിനിറ്റോളം ഫ്ളൈ ഓവറില്‍ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി പഞ്ചാബിലെ റാലി റദ്ദാക്കി. സുരക്ഷാവീഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രി ബട്ടിന്‍ഡയിലെ പരിപാടിയില്‍ പങ്കെടുക്കാതെ വിമാനത്താവളത്തിലേക്കു മടങ്ങുകയായിരുന്നു.
Twitter tweet: https://twitter.com/Yusuffali_MA/status/1479040562158133249
അതേസമയം, പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ വീഴ്ചകള്‍ അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. ജസ്റ്റിസ് (റിട്ട.) മെഹ്താബ് സിംഗ് ഗില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരകാര്യം), ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരടങ്ങുന്ന സമിതി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ