×
login
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ അനുവാര്യം; ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ നാളെ മഹിളാ ഐക്യവേദി പ്രതിഷേധ ധര്‍ണ

മതപാഠശാലയുടെ അടിത്തറയും വിപുലീകരണവും ലക്ഷ്യമിട്ട് സര്‍വകലാശാല ആരംഭിക്കുക, ക്ഷേത്രങ്ങളെ സാമൂഹ്യ പരിവര്‍ത്തനത്തിന്റേയും ഹിന്ദു ധര്‍മ്മപ്രചരണത്തിന്റേയും കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന പദ്ധതികള്‍ ആസൂത്രണംചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് മുന്‍പിലാണ് ധര്‍ണ. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള പതിനായിരത്തിലധികം ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നൂറ്റിഅമ്പതോളം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഹിന്ദുധര്‍മ പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ ഐക്യവേദി ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ 29ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രങ്ങളില്‍ 'വാദ്യത്തോടൊപ്പം വിദ്യയും' വേണം. ഇതിനായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ ആരംഭിക്കുക. ഇവ നിലനിര്‍ത്താന്‍ ഉതകുന്ന കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, നിലവിലുള്ള മതപാഠശാലകളെ സക്രിയമാക്കുക, സിലബസ്സ് തയ്യാറാക്കാന്‍ പണ്ഡിതരുടെയും ആചാര്യന്മാരുടെയും സമിതിയെ നിയോഗിക്കുക, യോഗ്യരായ അധ്യാപകരെ നിയമിക്കുകയും മതിയായ വേതനം നല്കുകയും ചെയ്യുക.

മതപാഠശാലയുടെ അടിത്തറയും വിപുലീകരണവും ലക്ഷ്യമിട്ട് സര്‍വകലാശാല ആരംഭിക്കുക, ക്ഷേത്രങ്ങളെ സാമൂഹ്യ പരിവര്‍ത്തനത്തിന്റേയും ഹിന്ദു ധര്‍മ്മപ്രചരണത്തിന്റേയും കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉതകുന്ന പദ്ധതികള്‍ ആസൂത്രണംചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍ക്ക് മുന്‍പിലാണ് ധര്‍ണ. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള പതിനായിരത്തിലധികം ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നൂറ്റിഅമ്പതോളം ക്ഷേത്രങ്ങളില്‍ മാത്രമാണ് ഹിന്ദുധര്‍മ പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നത്.


തിരുവിതാംകൂറില്‍ ആരംഭിച്ച പല മതപാഠശാലകളും തുടരുന്നതിന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഹിന്ദുക്കളെ സംബന്ധിച്ച് വരുംതലമുറകള്‍ക്ക് ധര്‍മ്മപഠനം നടത്താന്‍ സൗകര്യമൊരുക്കാന്‍ ബോര്‍ഡുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകണം. ക്ഷേത്രങ്ങളെയും പാരമ്പര്യത്തെയും ആചാര അനുഷ്ഠാനങ്ങളെയും സംരക്ഷിക്കണം എന്ന ആവശ്യമാണ് മഹിളാ ഐക്യവേദി ഉന്നയിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍  ഉദ്ഘാടനം ചെയ്യും, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി അഡ്വ. അഞ്ജനാദേവി മുഖ്യ പ്രഭാഷണം നടത്തും. തൃശ്ശൂരിലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീജ ബിജു ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ മുഖ്യപ്രഭാഷണം നടത്തും.

കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിനു മുന്‍പില്‍ നടക്കുന്ന ധര്‍ണ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അനിതാ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്യും. സക്ഷമ സംസ്ഥാന പ്രസിഡന്റ് സത്യഭാമ. എസ് മുഖ്യപ്രഭാഷണം നടത്തും. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍, ജനറല്‍ സെക്രട്ടറി ഷീജ ബിജു, സെക്രട്ടറി കബിത അനില്‍ കുമാര്‍ പത്രസമ്മേളനത്തില്‍ എന്നിവര്‍ പങ്കെടുത്തു.

    comment

    LATEST NEWS


    കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


    അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


    സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


    വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


    'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.