×
login
സിഗററ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; തൃശൂര്‍ സ്വദേശി പോളണ്ടില്‍ കുത്തേറ്റ് മരിച്ചു, നാല് മലയാളികള്‍ക്ക് പരിക്ക്

സൂരജ് തര്‍ക്കത്തിനിടെ പിടിച്ചുമാറ്റാന്‍ പോയതാണെന്നും അതിനിടെ കുത്തേല്‍ക്കുകയായിരുന്നെന്നും പോളണ്ട് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

തൃശൂര്‍ : പോളണ്ടില്‍ മലയാളി കുത്തേറ്റ് മരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ്(24)ആണ് പോളണ്ടില്‍ കുത്തേറ്റ് മരിച്ചത്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേല്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്കും കുത്തേറ്റ് ചികിത്സയിലാണ്.  

പോളണ്ടിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു സൂരജ്. ഇതേ കമ്പനിയിലെ ജോര്‍ജിയന്‍ പൗരന്മാര്‍ അടുക്കള ഭാഗത്തുവെച്ച് സിഗരറ്റ് വലിക്കുന്നത് കണ്ട് ചിലര്‍ വിലക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉടലെടുക്കുകയും ജോര്‍ജിയന്‍ പഗൗരന്മാര്‍ സൂരജ് ഉള്‍പ്പടെയുള്ളവരെ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.  

അതേസമയം സൂരജ് തര്‍ക്കത്തിനിടെ പിടിച്ചുമാറ്റാന്‍ പോയതാണെന്നും അതിനിടെ കുത്തേല്‍ക്കുകയായിരുന്നെന്നും പോളണ്ട് മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു. സംഭവത്തിന് ശേഷം ജോര്‍ജിയന്‍ പൗരന്മാര്‍ കെട്ടിടത്തില്‍നിന്ന് ഇറങ്ങിയോടിയെന്നാണ് വിവരം. കെട്ടിടം ഇപ്പോള്‍ പോലീസ് സീല്‍ ചെയ്തിരിക്കുകയാണെന്നുമാണ് വിവരം.  


കഴിഞ്ഞദിവസവും മറ്റൊരു മലയാളി പോളണ്ടില്‍ കൊല്ലപ്പെട്ടിരുന്നു. പാലക്കാട് സ്വദേശിയും പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ഐടി എന്‍ജിനീയറുമായ എസ്. ഇബ്രാഹിമാണ് കഴിഞ്ഞദിവസം താമസസ്ഥലത്തുവെച്ച് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പോളണ്ട് സ്വദേശിയായ എമില്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

 

 

 

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.