×
login
കൊടുങ്ങല്ലൂര്‍ ഭഗവതി നല്‍കിയ പുണ്യം; അമ്മേ രക്ഷിക്കണേ എട്ടു സെന്റ് ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെടുത്ത ബിഗ്ടിക്കറ്റ് ഹരിദാസിനു നല്‍കിയത് 50 കോടി

2008 മുതല്‍ യുഎഇയിലുള്ള ഹരിദാസന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു പതിവായി ടിക്കെറ്റെടുക്കാറുണ്ടെന്നും സൂചിപ്പിച്ചു.

അബുദാബി: ജീവിതാവസാനം വരെ എത്ര അധ്വാനിച്ചാലും ലഭിക്കാത്ത തുകയാണ് മലപ്പുറം സ്വദേശി ഹരിദാസിനെ കാത്തിരിക്കുന്നത്. ഈ ഭാഗ്യം ആകട്ടെ കൊടുങ്ങല്ലൂര്‍ ഭഗവതി നല്‍കിയ അനുഗ്രഹവും പുണ്യവുമെന്ന് പറയുന്നു തിരൂര്‍ കടുങ്ങാക്കുണ്ട് വരസനാല്‍ മുക്കിലപീടിക ചെറവല്ലൂര്‍ സ്വദേശി മൂത്താട്ട് വാസുണ്ണിയുടെ മകന്‍ ഹരിദാസന്‍.  

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി രൂപയാണ് (2.5 കോടി ദിര്‍ഹം) ശിവദാസിന്റെ പേരില്‍ 15 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് ലഭിച്ചത്. ഹരിദാസനും മറ്റു 12 മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഒരു പാക്കിസ്ഥാനിയും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അല്‍ഐനില്‍ ഫയര്‍ അലാറം, ഫയര്‍ ഫൈറ്റിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയാണ് ഹരിദാസ്.  


അമ്മേ രക്ഷിക്കണേ എന്നും സമ്മാനം ലഭിച്ചാല്‍ തന്റെ 8 സെന്റ് ഭൂമി നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് ടിക്കറ്റെടുത്തതെന്നും വാക്കു പാലിക്കുമെന്നും ഹരിദാസന്‍ മലയാള മാധ്യമത്തോട് പറഞ്ഞു. ജീവിതത്തില്‍ എത്ര അധ്വാനിച്ചാലും ഇത്ര തുക കിട്ടില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു.  

2008 മുതല്‍ യുഎഇയിലുള്ള ഹരിദാസന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു പതിവായി ടിക്കെറ്റെടുക്കാറുണ്ടെന്നും സൂചിപ്പിച്ചു. അമ്മ ശോഭന, ഭാര്യ ശില്‍പ, മകന്‍ അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. രണ്ടാം സമ്മാനമായ 20 ലക്ഷം ദിര്‍ഹം (നാലു കോടി രൂപ) ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷനാണ് ലഭിച്ചത്.

 

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.