×
login
മാളുകള്‍ അള്ളാഹുവിന് ഇഷ്ടമില്ലാത്ത സ്ഥലം; അണിഞ്ഞൊരുങ്ങി പെണ്ണുങ്ങള്‍ ഇവിടേയ്ക്ക് എത്തുന്നു; സമുദായത്തെ പിഴപ്പിക്കാനുള്ള നീക്കമെന്ന് മുസ്ലീം‍ പണ്ഡിതന്‍

മാളുകളില്‍ വിവിധ സംസ്‌കാരത്തിലും വേഷത്തിലുമുള്ള ആളുകളാണ് എത്തുന്നത്. സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോയിട്ടുള്ള സ്ത്രീകള്‍ മാളുകളില്‍ എത്തുന്നുണ്ട്. ഇവര്‍ ചെകുത്താന്റെ സന്തതികളാണ്. ഇവര്‍ മുസ്ലീങ്ങളുടെ ദൃഷ്ടിതാഴത്താനാണ് എത്തുന്നത്. സ്ത്രീ-പുരുക്ഷ സമൂഹം സമത്വം എന്ന പേരില്‍ കേരളത്തില്‍ ഇടകലരുകള്‍ നടത്തുന്നുണ്ട്. ഇത് മുസ്ലീം സമുദായത്തെ പിഴപ്പിക്കാനുള്ള നീക്കമാണെന്നുള്ള കടുത്ത സ്ത്രീവിരുദ്ധതയും ഇയാള്‍ പറയുന്നു.

തിരുവനന്തപുരം:മുസ്ലീം സമുദായം മാളുകള്‍ ബഹിഷ്‌കരിക്കണമെന്ന് മുസ്ലീം പണ്ഡിതന്‍ ഹുസ്സൈന്‍ സലഫി. കൂടിക്കലരന്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളാണ് മാളുകള്‍. അവിടെ സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നാണ് മാളുകളില്‍ സഞ്ചരിക്കുന്നത്. അള്ളാഹുവിന് ഏറ്റവും ഇഷ്ടമില്ലാത്ത സ്ഥലം മാളുകളും ഇഷ്ടമുള്ള സ്ഥലങ്ങള്‍ പള്ളികളുമാണ്. 

മാളുകളില്‍ വിവിധ സംസ്‌കാരത്തിലും വേഷത്തിലുമുള്ള ആളുകളാണ് എത്തുന്നത്. സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോയിട്ടുള്ള സ്ത്രീകള്‍ മാളുകളില്‍ എത്തുന്നുണ്ട്. ഇവര്‍ ചെകുത്താന്റെ സന്തതികളാണ്. ഇവര്‍ മുസ്ലീങ്ങളുടെ ദൃഷ്ടിതാഴത്താനാണ് എത്തുന്നത്. സ്ത്രീ-പുരുക്ഷ സമൂഹം സമത്വം എന്ന പേരില്‍ കേരളത്തില്‍ ഇടകലരുകള്‍ നടത്തുന്നുണ്ട്. ഇത് മുസ്ലീം സമുദായത്തെ പിഴപ്പിക്കാനുള്ള നീക്കമാണെന്നുള്ള കടുത്ത സ്ത്രീവിരുദ്ധതയും ഇയാള്‍ പറയുന്നു. കണ്ണുകളെ കണ്‍ട്രോള്‍ ചെയ്യാന്‍ മുസ്ലീങ്ങള്‍ കൂടുതല്‍ ശ്രമിക്കണം. അതിനാള്‍ മാള്‍ സംസ്‌കാരം പൂര്‍ണമായും ഒഴിവാക്കണമെന്നും ഹുസൈന്‍ സലഫി പറയുന്നു.  

വൃത്തിയായി ഒരുങ്ങുന്ന സ്ത്രീകള്‍ വ്യഭിചാരിണിയാണെന്ന കടുത്ത സ്ത്രീവിരുദ്ധത പ്രസംഗവുമായി കഴിഞ്ഞ ദിവസം ഇസ്ലാമിക പണ്ഡിതന്‍ സിറാജുള്‍ ഇസ്ലാം ബാലുശ്ശേരി രംഗത്തെത്തിയിരുന്നു. സുഗന്ധമൊ അത്തറോ പൂശി നടക്കുന്ന പെണ്ണുങ്ങള്‍ എല്ലാ വ്യഭിചാരത്തിന് താല്‍പര്യമുള്ളവരാണ്. മറ്റൊരു പുരുഷന്‍ തന്നെ നോക്കട്ടെ എന്നും തന്നെ ഭംഗി ആസ്വദിക്കട്ടെ എന്നും വിചാരിക്കുന്ന സ്ത്രീകളാണ് ദേഹത്ത് സുഗന്ധവ്യഞ്ജനങ്ങള്‍ പൂശുന്നത്.  

ഭര്‍ത്താവ് അല്ലാതെ മറ്റൊരു പുരുഷന്‍ തന്റെ ശരീരത്തില്‍ തൊടരുതെന്നും ഭര്‍ത്താവ് അല്ലാതെ മറ്റൊരു പുരുഷന്‍ തന്നെ നോക്കരുതെന്നും ആഗ്രഹിക്കുന്ന ഒരു സ്ത്രീ ഒരിക്കലും സുഗന്ധവ്യഞ്ജനങ്ങള്‍ പൂശില്ല. സുഗന്ധദ്രവ്യങ്ങള്‍ പൂശി അന്യപുരുഷനെ തന്നിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന സ്ത്രീയുടെ മനസ്സ് വ്യഭിചാരിയുടെ മനസ്സാണാണെന്നും അദേഹം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

മുസ്ലീം സ്ത്രീകള്‍ ഏതൊരു ജോലി ചെയ്യുമ്പോഴും അല്ലാഹുവിനെ വിളിക്കണമെന്നും അദേഹം ആഹ്വാനം ചെയ്യുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ എല്ലാം അല്ലാഹുവിനെ വിളിക്കണം. ഇങ്ങനെ വിളിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നും അദേഹം വീഡിയോയില്‍ പറയുന്നുണ്ട്.  

 

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.