×
login
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് നടന്‍ മമ്മൂട്ടി‍; നടിയെ പിന്തുണച്ച് മ‌ഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് നടന്‍ മമ്മൂട്ടി. ഇതാദ്യമായാണ് മലയാള ചലച്ചിത്ര രംഗത്തെ ഒരു സൂപ്പര്‍ സ്റ്റാര്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് നടന്‍ മമ്മൂട്ടി. ഇതാദ്യമായാണ് മലയാള ചലച്ചിത്ര രംഗത്തെ ഒരു സൂപ്പര്‍ സ്റ്റാര്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.  

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവച്ച് ഐകദാർഢ്യം പ്രഖ്യാപിച്ചത്. ‘നിനക്കൊപ്പം’ എന്ന കുറിപ്പടക്കമായിരുന്നു മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. കഴിഞ്ഞ ദിവസം നടി പോസ്റ്റ് ചെയ്ത സന്ദേശം പങ്കുവച്ച് മഞ്ജു വാര്യർ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ നടിയെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.  

കഴിഞ്ഞ ദിവസം ആക്രമണത്തിനു ശേഷം താൻ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ചും അതിന് ആളുകൾ നൽകുന്ന പിന്തുണയെക്കുറിച്ചും ആക്രമണത്തിനിരയായ നടി തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചലച്ചിത്ര ലോകം ഒന്നടങ്കം നടിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.  

ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്, ആഷിഖ് അബു, അന്ന ബെൻ, ഐശ്വര്യ ലക്ഷ്‍മി, നിമിഷ സജയൻ, ആര്യ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകർ പിന്തുണ അറിയിച്ചു.  

"ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്‍റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്‍തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്‍ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്‍ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാൻ. എൻറെ ശബ്‍ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‍ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്‍തവർ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‍നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി."- ആക്രമണത്തിനിരയായ നടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.  

 

 

 

 


 

 

 

 

 

 

 

 

 

 

  comment

  LATEST NEWS


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.