×
login
വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച സംഭവം; കര്‍ശന നടപടി ആവശ്യപ്പെട്ട് മനേക ഗാന്ധി; ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ചു

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ യൂസഫിനെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

കൊച്ചി: വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ കാറിനു പിറകില്‍ കെട്ടി അര കിലോമീറ്ററോളം വലിച്ചിഴച്ച കേസില്‍ ഇടപെട്ട് ബിജെപി നേതാവ് മനേക ഗാന്ധി. ഡിജിപിയെയും ആലുവ റൂറല്‍ എസ്പിയെയും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ യൂസഫിനെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍  പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ്  ചെങ്ങമനാട് പോലീസ്  സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.


കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍   യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്

 

 

  comment

  LATEST NEWS


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം


  'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്‌സിങ്


  എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍


  എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.